പോത്തന്‍കോട്: സ്വര്‍ണ്ണവ്യാപാരിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി മര്‍ദിച്ചു സ്വര്‍ണ്ണം കവര്‍ന്നു. ജ്വല്ലറിയിലേക്കു സ്വര്‍ണ്ണവുമായി പോകുന്ന വഴി വ്യാപാരിയുടെ കാര്‍ വഴിയില്‍ തടഞ്ഞു നിര്‍ത്തിയാണ് അജ്ഞാത സംഘം നൂറു പവനോളം സ്വര്‍ണം കവര്‍ന്നത്.
ഇന്നലെ രാത്രി എട്ടോടെ പള്ളിപ്പുറം ടെക്നോസിറ്റിക്കു സമീപത്താണ് സംഭവം. സ്വര്‍ണ്ണ ഉടുപ്പടികള് നിര്‍മ്മിച്ച് ജ്വല്ലറികളില്‍ എത്തിച്ചു നല്കുന്ന മഹാരാഷ്ട്ര സ്വദേശി സമ്പത്തിനും (47) ഡ്രൈവര്‍ അരുണിനുമാണ് പരുക്കേറ്റത്. കാറില്‍ ഒപ്പമുണ്ടായിരുന്ന ബന്ധു ലക്ഷ്മണയെ കാണാനില്ലെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു.
സമ്പത്തിന്റെ കൈയ്ക്കാണു വെട്ടേറ്റത്. മുന്നിലും പിന്നിലുമായി കാറിലെത്തിയ സംഘമാണ് ആക്രമിച്ചത്. സമ്പത്തും കൂട്ടരും സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞു നിര്‍ത്തി, വെട്ടുകത്തി വച്ച് ഗ്ലാസ് തകര്‍ത്ത് മുഖത്തേക്ക് മുളകുപൊടി എറിഞ്ഞ ശേഷം വെട്ടി വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു.
ആറ്റിങ്ങലിലെ ജ്വല്ലറിയിലേക്കു കൊണ്ടുവന്ന 788 ഗ്രാം സ്വര്‍ണ്ണം ബലമായി എടുത്ത ശേഷം ഡ്രൈവര്‍ അരുണിനെ കാറില്‍ നിന്നിറക്കിയ സംഘം തങ്ങള്‍ വന്ന വാഹനത്തില്‍ കയറ്റി വീണ്ടും മര്‍ദിച്ചു. ഇയാളെ പോത്തന്‍കോട് വാവറയമ്പലത്തിനു സമീപം ഇറക്കി വിടുകയായിരുന്നു. സംഭവത്തില്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പി ആര്‍എസ് ഹരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു.