തിരുവനന്തപുരം: സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് മുടിവെട്ടുന്നവരും രാജി വയ്ക്കുന്നവരും അറിയാനായി ഒരു അച്ഛനെ പരിചയപ്പെടുത്താം. മകനെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്ന കഴക്കൂട്ടത്ത് മറ്റൊരാള്‍ മത്സരത്തിനിറങ്ങുമ്പോള്‍ ഒട്ടും പരിഭവമില്ലാതെ ചുമരെഴുതുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ അച്ഛന്.
കഴക്കൂട്ടം മണ്ഡലത്തില്‍ അവസാനനിമിഷം വരെ പരിഗണനയിലുണ്ടായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് ജെഎസ് അഖിലിന്റെ അച്ഛന് എ ജയകുമാറാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു ശേഷം കഴക്കൂട്ടം സ്ഥാനാര്‍ഥിക്കു വേണ്ടി ചുമരെഴുതുന്നത്. എ ജയകുമാറിന്റെ പടം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് അഖില്‍ പാര്‍ട്ടിക്കൂറ് തെളിയിച്ചത്.
കോണ്‍ഗ്രസ് ഞാണ്ടൂര്‍ക്കോണം വാര്‍ഡ് പ്രസിഡന്റാണ് ജയകുമാര്‍. ഇതുപോലെയുള്ള ആയിരക്കണക്കിനു പ്രവര്‍ത്തകരുടെ ചോരയിലും നീരിലും കെട്ടിപ്പടുത്തതാണ് ഈ പ്രസ്ഥാനമെന്നും അതില്‍ വ്യക്തികള്‍ക്കു പ്രാധാന്യമില്ലെന്നും അഖില്‍ പറഞ്ഞു.