പാലോട്: ബസിറങ്ങിയപ്പോള്‍ സ്വര്‍ണ്ണമാല കാണാത്തതിനെ തുടര്‍ന്ന് അടുത്തിരുന്ന സ്ത്രീയെ തിരഞ്ഞു കണ്ടുപിടിച്ചു പരിശോധന നടത്തി യാത്രക്കാരി. തുടര്‍ന്ന് സംഭവിച്ചത് നാടകീയ രംഗങ്ങള്‍. സ്വര്‍ണമാല കവര്‍ന്ന കേസില്‍ യാത്രക്കാരിയുടെ അടുത്തിരുന്ന തമിഴ്നാട് സ്വദേശിയായ സ്ത്രീ അറസ്റ്റിലായി.
കേസില്‍ തൂത്തുക്കുടി അണ്ണാനഗര്‍ ഓടത്തെരുവില്‍ കല്യാണി (38) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഉച്ചയോടെ പാലോട് – വിതുര റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലാണു സംഭവം.
പാലോട് ബസിറങ്ങിയപ്പോള്‍ മാല കാണാത്തത് ശ്രദ്ധയില്‍പ്പെട്ട യാത്രക്കാരി അടുത്തിരുന്ന സ്ത്രീയെ അവിടെ എല്ലാം തിരഞ്ഞു. ഒടുവില്‍ പാലോട് ടൗണ്‍ ബസ് സ്റ്റോപ്പില്‍ വച്ചു സ്ത്രീയെ പിടികൂടി പരിശോധന നടത്തുകയായിരുന്നു. പിന്നീട് ഇവരെ പോലീസിനു കൈമാറി. കോടതി റിമാന്‍ഡ് ചെയ്തു.