കല്ലമ്പലം: തിരുവനന്തപുരം കല്ലമ്പലത്ത് മകനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവ് അറസ്റ്റിൽ. മടവൂർ പടിഞ്ഞാറ്റേല മഠത്തിൽ വിള പുത്തൻവീട്ടിൽ ശ്രീകുമാറിർ(52)നെയാണ് പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.
മദ്യ ലഹരിയിൽ ആയിരുന്ന ഇയാൾ ഭാര്യയെ മർദിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച മകന്റെ തലയിൽ വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മകൻ ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം, ഇടുക്കി നെടുങ്കണ്ടം ദേവഗിരിയിൽ യുവാവിനെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പോലീസ് നടപടി സ്വീകരിയ്ക്കുന്നില്ലെന്ന് ആക്ഷേപം. തന്റെ മൊഴി കൃത്യമായി രേഖപ്പെടുത്താതെ, കേസ് ദുർബലപ്പെടുത്തുന്ന തരത്തിലാണ് നെടുങ്കണ്ടം പോലീസ് മൊഴി രേഖപ്പെടുത്തിയതെന്ന് യുവാവിന്റെ പരാതി.
മുണ്ടിയെരുമ ദേവഗിരി സ്വദേശിയായ പുത്തൻപുരയ്ക്കൽ അജിത്തിന് നേരെ ജനുവരി 21ന് ആണ് ആക്രമണം ഉണ്ടായത്. സ്കൂട്ടറിൽ വീട്ടിലേയ്ക്ക് പോകുന്നതിനിടെ മറ്റൊരു വാഹനത്തിൽ എത്തിയ അയൽവാസി അജിത്തിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിയ്ക്കുകയായിരുന്നു.