കിളിമാനൂര്‍: സ്കൂള്‍ വിദ്യാര്‍ത്ഥിയായ മകളുടെ മൊബൈല്‍ ഫോണിലേക്ക് പതിവായി അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയയ്ക്കുന്ന 62 വയസ്സുള്ള പിതാവ് അറസ്റ്റില്‍. 30 വര്‍ഷം യുഎഇയില്‍ ഡിഫന്‍സ് അക്കാദമിയില്‍ ജോലി ചെയ്ത ശേഷം 2020 സെപ്റ്റംബറില്‍ ജോലി മതിയാക്കി നാട്ടിലെത്തിയ ആളാണ് അറസ്റ്റിലായത്.
മൂന്നു വിവാഹം കഴിച്ച ഇയാള്‍ ആദ്യ രണ്ടു ബന്ധവും വേര്‍പെടുത്തിയിരുന്നു. മൂന്നു ഭാര്യമാരിലും കൂടി 5 മക്കളുണ്ട്. വിദേശത്ത് ആയിരുന്നപ്പോള്‍ത്തന്നെ ഇയാള്‍ മകള്‍ക്ക് അശ്ലീല സന്ദേശം അയയ്ക്കുമായിരുന്നു. ഇപ്പോള്‍ നാട്ടില്‍ എത്തിയ ശേഷവും ഇത് തുടര്‍ന്നു.
കുട്ടിയുടെ അമ്മ നിരവധി തവണ എതിര്‍ത്തെങ്കിലും വകവച്ചില്ല. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കിളിമാനൂര്‍ പോലീസിനു വിവരം കൈമാറിയതിനെത്തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ കെബി മനോജ്കുമാര്‍, എസ്ഐ ടിജെ ജയേഷ് എന്നിവര്‍ പിതാവിനെ പിടികൂടുകയായിരുന്നു.