കോന്നി: ആദ്യം സഹായം അതിനുശേഷമേയുള്ളു സ്ഥാനാര്‍ത്ഥി റോബിന് പീറ്ററിന് പ്രചാരണം. തിങ്കളാഴ്ച രാവിലെ മരങ്ങാട് ജംഗ്ഷന് സമീപം സ്കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി റോബിന് പീറ്റര്‍.
തണ്ണിത്തോട്ടിലേക്കുള്ള യാത്രയ്ക്കിടയ്ക്കാണ് റോബിന് പീറ്റര്‍ സഹായിക്കാനായി ഇറങ്ങിയത്, പരിക്കേറ്റയാളെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് സ്ഥാനാര്‍ത്ഥി മടങ്ങിയത്.
കോന്നിയില്‍ മൂന്ന് മുന്നണി സ്ഥാനാര്‍ത്ഥികളും പ്രചാരണം പൊടിപൊടിക്കുകയാണ്. സ്വീകരണ പര്യടനം അതിന്റെ ആവസാനഘട്ടത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. പ്രമാടത്തു നിന്ന് തണ്ണിത്തോട്ടിലേക്കുള്ള യാത്രയ്ക്കിടയിലാണ് മരങ്ങാടിനു സമീപം രണ്ടു ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം നടന്നത്. റോഡില്‍ തെറിച്ചു വീണു കിടക്കുന്നവരെ കണ്ട ഉടന്‍ തന്നെ സ്ഥാനാര്‍ത്ഥി റോബിന് പീറ്റര്‍ അവിടെയിറങ്ങി രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുകയായിരുന്നു. മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.
രാവിലെ ഐരവണ്‍ മേഖലയിലെ മുകടിയില്‍ നിന്നാണ് എല്‍ഡിഎഫ് കെയു ജനീഷ് കുമാര്‍ സ്വീകരണ പര്യടനം ആരംഭിച്ചത്. യുവാക്കളുടെ വാഹനറാലിയുടെ അകമ്പടിയോടെ നെടുമ്പാറ മെഡിക്കല്‍ കോളജ് ഭാഗത്തെത്തി. അവിടെ മാതാപിതാക്കള്‍ നഷ്ടപ്പെട്ട സുജിത്തിന്റെ ജന്മദിനാഘോഷത്തിലും പങ്കെടുത്തു. തുടര്‍ന്ന് പ്രദേശവാസികളോട് വോട്ടഭ്യര്‍ഥിച്ച ശേഷമാണ് കോന്നി മേഖലയിലേക്കു കടന്നത്.
എന്‍ഡിഎ സ്ഥാനാര്‍ഥി കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം 200 വനിതാ സ്ക്വാഡുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. നിയോജക മണ്ഡലത്തിലെ 212 ബൂത്തുകളിലും മഹാ ഗൃഹസമ്പര്‍ക്ക പരിപാടി നടന്നു കൊണ്ടിരിക്കുന്നു. ബിജെപി ഡല്‍ഹി സംഘടന സെക്രട്ടറി സിദ്ധാര്‍ഥ്, കര്‍ണാടക വക്താവ് ഗണേഷ് കാര്‍ണിക് തുടങ്ങിയവര്‍ പങ്കെടുത്താണ് മഹാ ഗൃഹസമ്പര്‍ക്ക പരിപാടി നടത്തുന്നത്. കഴിഞ്ഞ ദിവസം പ്രകാശനം ചെയ്ത പ്രകടന പത്രികയുമായാണ് പ്രവര്‍ത്തകര്‍ വീടുകള്‍ കയറുന്നത്.