ഏനാത്ത്: കളഞ്ഞുകിട്ടിയ സ്വര്‍ണ്ണമാല ഉടമസ്ഥയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് നാടിന് മാതൃകയായി മണിച്ചേട്ടന്. ചെല്ലം സ്റ്റുഡിയോ ഉടമ മണിച്ചേട്ടന് എന്നുവിളിക്കുന്ന ഷണ്മുഖദാസനാണ് അന്യന്റെ മുതല്‍ ആഗ്രഹിക്കാതെ നന്മയുടെ വെളിച്ചമായി മാറിയത്.
തിങ്കളാഴ്ച നടക്കാനിറങ്ങിയപ്പോഴാണ് സപ്ലൈക്കോയ്ക്ക് സമീപത്തുനിന്ന് സ്വര്‍ണ്ണമാല കളഞ്ഞുകിട്ടിയത്. ഉടമസ്ഥയെ കണ്ടെത്തി തിരിച്ചേല്‍പ്പിക്കാനുള്ള തീരുമാനവുമായി വ്യാപാരിയും സുഹൃത്തുമായ ഷിബു ഉണ്ണിത്താനെ സമീപിച്ചു. ഇരുവരും കൂടിയാലോചിച്ച് എനാത്ത് സ്റ്റേഷനിലെ എസ്ഐമാരായ സുമേഷ്, രാഹുല്‍ എന്നിവരെ ഏല്‍പ്പിക്കുകയായിരുന്നു.
ബുധനാഴ്ചയാണ് മാലയുടെ ഉടമ ഏനാത്ത് വയലാ സ്വദേശിനി ഗീതയെ തിരിച്ചറിഞ്ഞത്. ഏഴു ഗ്രാം തൂക്കംവരുന്നതായിരുന്നു മാല. ഏനാത്ത് സ്റ്റേഷനില്‍വെച്ച് ചൊവ്വാഴ്ച മാല കൈമാറി. ലോക്ഡൗണ്‍ സമയത്ത് ഫോട്ടോയെടുപ്പ് കുറഞ്ഞതോടെ വരുമാനമൊക്കെ കുറഞ്ഞ അവസ്ഥയിലായിരുന്നു മണി. എന്നിട്ടും അന്യന്റെ മുതല്‍ സ്വന്തമായി എടുക്കാതെ മാല ഉടമസ്ഥനു തിരികെ ഏല്‍പ്പിക്കാനാണ് മണി തീരുമാനിച്ചത്.