പാലക്കാട്: വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് വാക്സീന് ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു 1.10 ലക്ഷം രൂപ നല്കി അധ്യാപകന്. കൊവിഡ് വാക്സീന് സ്വീകരിച്ചു സ്വയം സുരക്ഷ നേടിയ അധ്യാപകനാണ് തന്റെ 130 വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും വാക്സീന് ലഭ്യമാക്കുന്നതിനായി വാക്സിന് ചലഞ്ചിലേക്ക് തുക നല്‍കിയത്.
അധ്യാപകന് 1.10 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറി. ഒപ്പം ഒരു കത്തും. കത്തിലെ ആവശ്യം ഇങ്ങനെ: തന്റെ 130 വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും വാക്സീന് ലഭ്യമാക്കണം.
കൊഴിഞ്ഞാമ്പാറ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ ഇംഗ്ലിഷ് വിഭാഗം മേധാവിയാണ് ക്രിബുന വിശ്വാസ്. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിയായ ഇദ്ദേഹം 2 വര്‍ഷം മുന്‍പാണു കൊഴിഞ്ഞാമ്പാറ കോളജിലെത്തിയത്.
വിദ്യാര്‍ത്ഥികള്‍ക്ക് എഴുത്തുകാരുടെ കയ്യൊപ്പോടെ പുസ്തകങ്ങള്‍ സൗജന്യമായി നല്‍കിയിട്ടുണ്ട്. ക്രിസ്തു, ബുദ്ധന്, നബി എന്നീ പേരുകളുടെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്താണ് അച്ഛന് സോമന് ഈ പേരിട്ടത്. ഭാര്യ: സന്ധ്യ. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി വ്ലോഗര്‍ തായിഷിന് ഗോപി മകള്‍.