പാലക്കാട്: എന്‍ഡിഎയുടെ തെരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ക്ക് ആവേശം പകരാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഈ മാസം 30നു പാലക്കാട്ടെത്തും. കോട്ടമൈതാനത്തു പകല്‍11നു നടക്കുന്ന തെരഞ്ഞെടുപ്പ് റാലിയില്‍ അദ്ദേഹം പ്രസംഗിക്കും.
ജില്ലയിലെ 12 മണ്ഡലങ്ങളിലെയും എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗതിയിലാണ്. സുരക്ഷാ പരിശോധനയും കര്‍ശനമാക്കി.
ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങുന്ന പ്രധാനമന്ത്രി അവിടെനിന്നു റോഡ് മാര്‍ഗം സമ്മേളന വേദിയായ കോട്ടമൈതാനത്ത് എത്തുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ഇ കൃഷ്ണദാസ് അറിയിച്ചു. ദേശീയ, സംസ്ഥാന നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനം രാവിലെ 9.30ന് ആരംഭിക്കും.
അതേസമയം, ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയിരുന്നു. അണിയിച്ചൊരുക്കിയ തുറന്ന വാഹനത്തില്‍ അമിത് ഷായുടെ പ്രചാരണം നടന്നു. തൃപ്പൂണിത്തുറ കിഴക്കേകോട്ട മുതല്‍ ആരംഭിച്ച റോഡ്ഷോയ്ക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്.
അമിത് ഷായെ വരവേല്‍ക്കാന്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് പൊരി വെയിലിനെ പോലും വകവയ്ക്കാതെ ആവേശം നിറഞ്ഞ് സ്ഥലത്തെത്തിയത്. പിഎസ്സി മുന്‍ അധ്യക്ഷന്‍ ഡോ കെഎസ് രാധാകൃഷ്ണനാണ് തൃപ്പൂണിത്തുറയില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി.