എടപ്പാള്‍: കേരളത്തില്‍ യുഡിഎഫിന് വോട്ടുചെയ്യുന്നത് ബിജെപിക്ക് വോട്ടുചെയ്യുന്നതിനു തുല്യമാണെന്ന് സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി. തവനൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി കെടി ജലീലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണറാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റു പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ജയിച്ചിട്ടും സര്‍ക്കാരുണ്ടാക്കിയത് ബിജെപിയാണെന്ന സത്യം ജനം മനസ്സിലാക്കണമെന്നും പണവും അധികാരവും അന്വേഷണ ഏജന്സികളെയുമുപയോഗിച്ച് ഭരണഘടനയെ അട്ടിമറിക്കുന്നതുപോലെ ജനവിധിയെയും അട്ടിമറിക്കുന്ന ബിജെപിയുടെ പദ്ധതി അടുത്തു നടപ്പാന്‍ പോകുന്നത് കേരളത്തിലാകും എന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ഭരണഘടനയെ സംരക്ഷിക്കാന്‍ ഹിന്ദുവും മുസല്‍മാനും ഒരുമിക്കുന്ന ഹം എന്ന സന്ദേശത്തിലൂടെ മാത്രമേ സാധിക്കൂ എന്നും യെച്ചൂരി പ്രതികരിച്ചു. പ്രചാരണ പരിപാടിയില്‍ എം മുസ്തഫ അധ്യക്ഷതവഹിച്ചു. കൂട്ടായി ബഷീര്‍, എ ശിവദാസന്‍, വിടി സോഫിയ, വി സൈനുദ്ദീന്‍, എംബി ഫൈസല്‍, പ്രഭാകരന് നടുവട്ടം, കെഎന്‍ ഉദയന്‍, കെ ലക്ഷ്മി, കെപി റാബിയ എന്നിവര്‍ പ്രസംഗിച്ചു.