എടപ്പാള്‍: തവനൂര്‍ നിയോജക മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോക്ടര്‍ കെടി ജലീലിനെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ ഒന്നിക്കണമെന്ന് തവനൂര്‍ നിയോജക മണ്ഡലം ആഗോള പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച കണ്വെന്ഷന് ആവശ്യപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് സൂം വഴി സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ പങ്കെടുത്തത്.
ഡോക്ടര്‍ കെടി ജലീല്‍ കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് കേരളം നേടിയ വികസന പ്രവര്‍ത്തനങ്ങള്‍ സമാനതകള്‍ ഇല്ലാത്തതാണ് എന്നും ഇതിന്റെ തുടര്‍ച്ചക്ക് എല്‍ഡിഎഫിന്റെ തുടര്‍ ഭരണം ഉറപ്പു വരുത്തേണ്ടത് നാടിന്റെ ആവശ്യകതയാണെന്നും കെടി ജലീല്‍ പറഞ്ഞു. തവനൂര്‍ മണ്ഡലത്തില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് വരാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും കെടി ജലീല്‍ പറഞ്ഞു.
ലോക കേരള സഭാംഗം എന്‍കെ കുഞ്ഞു മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം ആഗോള പ്രവാസി കൂട്ടായ്മ രക്ഷാധികാരി ജയന് അണ്ണക്കമ്പാട് അധ്യക്ഷത വഹിച്ചു. ലോക കേരള സഭാംഗങ്ങള്‍ ആയ ലിഷാര്‍ ടിപി (അമേരിക്ക), ബോബന് ജയചന്ദ്രന് ( യുകെ ),കുഞ്ഞി മൂസ ( ദുബായ് ), എസ്എഫ്ഐ മുന്‍ ജില്ലാ പ്രസിഡന്റ് കെപി പ്രശാന്ത്, ലത്തീഫ് കുറ്റിപ്പുറം, പ്രകാശ് പല്ലിക്കാട്ടില്‍ ( അബുദാബി ശക്തി) , മനോജ്പികെ ( സൗദി നവോദയ ), മണികണ്ട മേനോന് ( ഖത്തര്‍ ) ,അജി ( ഒമാന്‍ ) , എന്‍വി തണ്ടിലം ( കുവൈറ്റ് ) അഡ്വക്കേറ്റ് അബ്ദു റഹിമാന്‍,ശാഹിദ് ഖത്തര്‍, അക്ബര്‍ പാറമ്മല്‍, തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.
നിയോജക മണ്ഡലം ആഗോള പ്രവാസി കൂട്ടായ്മ പ്രസിഡന്റ് ടി ജമാലുദീന് സ്വാഗതവും സെക്രട്ടറി സിപി കുഞ്ഞു മുഹമ്മദ് നന്ദിയും പറഞ്ഞു. കെടി ജലീലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആഗോള തലത്തില്‍ വലിയ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കൂട്ടായ്മ ഭാരവാഹികള്‍ അറിയിച്ചു.