ചങ്ങരംകുളം: വണ്ടി മോഷ്ടിക്കുന്നത് ക്യാമറയില്‍ കുടുങ്ങി. ദൃശ്യങ്ങള്‍ വൈറലായതോടെ മോഷ്ടിച്ച സ്കൂട്ടര്‍ തിരിച്ചെത്തിച്ച്, താക്കോല്‍ ഏല്പിച്ച് മോഷ്ടാവ്. സംസ്ഥാന പാതയില്‍ ചിയാനൂര്‍ പാടത്തെ വര്‍ക്ക് ഷോപ്പില്‍ നിന്നാണ് കഴിഞ്ഞ ദിവസം സ്കൂട്ടര്‍ മോഷണം പോയത്.
തൊട്ടടുത്ത കടയിലെ സിസി ടിവിയില്‍ യുവാവിന്റെ മോഷണദൃശ്യങ്ങള്‍ പതിഞ്ഞു. ഉടമ ദൃശ്യങ്ങളടക്കം ചങ്ങരംകുളം പോലീസില്‍ പരാതി നല്കി. സമൂഹമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ഇന്നലെ സ്കൂട്ടര്‍ തിരിച്ചെത്തിച്ച് കള്ളന് താക്കോല്‍ അടുത്ത കടയില്‍ ഏല്പിച്ചു. വണ്ടി ഉടമ വന്ന് വാങ്ങുമെന്നു പറഞ്ഞാണ് അയാള്‍ തടിതപ്പിയത്.
സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ഉടമയുടെ നമ്പറില്‍ വിളിച്ച് അബദ്ധം പറ്റിയതാണെന്നും സ്കൂട്ടര്‍ തിരിച്ചെത്തിച്ചെന്നും മോഷ്ടാവ് അറിയിച്ചു. ഉടമയെ വിളിച്ച നമ്പറില്‍ അന്വേഷണം നടത്തിയെങ്കിലും ചങ്ങരംകുളത്ത് നിന്നും ചെറവല്ലൂരിലേക്ക് യാത്രചെയ്ത ഓട്ടോ ഡ്രൈവറുടെ ഫോണില്‍ നിന്നാണ് വിളിച്ചതെന്നു തെളിഞ്ഞു, പോലീസ് അന്വേഷണം നടത്തി വരുന്നു.