ഉള്ളിയേരി’ സ്വാതന്ത്ര്യ സമര സേനാനിയുടെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി തെരഞ്ഞെടുപ്പ് പര്യടനത്തിന് തുടക്കം കുറിച്ചു ബാലുശ്ശേരി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ധര്മജന് ബോള്‍ഗാട്ടി.
സ്വാതന്ത്ര്യ സമര സേനാനി തെയ്യോന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് ഉള്ളിയേരി പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് പര്യടനത്തിന് ധര്മജന് തുടക്കം കുറിച്ചത്. തുടര്‍ന്ന് മാമ്പൊയില്‍ കോളനി, സി എച്ച് സി, കൊയക്കാട് കോളനി, ഒയമല കോളനി, നെല്ലിക്കുന്ന് കോളനി, നൂഞ്ഞില കുന്ന് കോളനി എന്നിവിടങ്ങളിലും മരുതൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലും പര്യടനം നടത്തി.
എടാടത്ത് രാഘവന്, സതീഷ് കന്നൂര്, പീറ്റക്കണ്ടി ഇബ്രാഹിം, ടി.ഗണേഷ് ബാബു, അബു ഹാജി പാറക്കല്‍, ഗോവിന്ദന് കുട്ടി ഉള്ളിയേരി, പ്രസന്നന് മാണിക്യപുരി, ശ്രീധരന് പാലയാട്ട്, ടികെ ബേബി, കെ പ്രദീപന് എന്നിവര്‍ പങ്കെടുത്തു.
അതേസമയം, കോണ്‍ഗ്രസുകാര്‍ ജനങ്ങളില്‍ നിന്ന് അകലുന്നുവോ എന്നും ജനങ്ങളുടെ ദൈനംദിന ഭാഗങ്ങളില്‍ നിന്നും മാറിനില്ക്കുന്നുവോ എന്നും സംശയിക്കുന്നതായി കഴിഞ്ഞദിവസം കെ സുധാകരന് പ്രതികരിച്ചിരുന്നു. യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.