ജമ്മു: നൃത്തം ചെയ്യുന്നതിനിടെ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ച് ഇരുപതുകാരന്. ജമ്മുവിലെ ബിഷ്നയില്‍ ഗണേശ ഉത്സവത്തിനിടെ നടത്തിയ പരിപാടിക്കിടെയാണ് സംഭവം. യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
20 കാരനായ യോഗേഷ് ഗുപ്തയാണ് കുഴഞ്ഞുവീണത്. ഗണേശ ഉത്സവത്തോടനുബന്ധിച്ച് പാര്‍വതി ദേവിയുടെ വേഷം ധരിച്ച് നൃത്തം ചെയ്യുന്നതിനിടെയായിരുന്നു യോഗേഷ് ഗുപ്ത വേദിയില്‍ കുഴഞ്ഞുവീണത്. ആദ്യം സഹ കലാകാരന്മാര്ക്ക് സംഭവം മനസിലായിരുന്നില്ല.
also read: ‘ഓണാശംസകള്‍ മക്കളെ’, കേരളക്കരയ്ക്ക് ആശംസകളുമായി കാര്‍ത്തി
ഇരുന്നുള്ള ചുവടുകള്ക്കിടെയായിരുന്നു യോഗേഷ് കുഴഞ്ഞുവീണത്. യോഗേഷ് ഗുപ്ത എഴുന്നേല്ക്കാത്തത് ശിവന്റെ വേഷം ധരിച്ചിരുന്ന കലാകാരന് വേഗത്തില്‍ ശ്രദ്ധിച്ചു. ഇയാള്‍ മറ്റുള്ളവരെ ഉടന്‍ തന്നെ വിളിച്ച് യോഗേഷിനെ ആശുപത്രിയിലെത്തിച്ചു.
20 year old Jammu girl dies of heart attack while performing on stage. Could CPR have saved her ? Did lack of public awareness lead to her death? pic.twitter.com/w7lMoHGC4a
— Sudhir Chaudhary (@sudhirchaudhary) September 8, 2022
പക്ഷേ അപ്പോഴേക്കും യോഗേഷിന്റെ മരണം സംഭവിച്ചിരുന്നു. യോഗേഷിന്റെ മരണത്തിന് പിന്നാലെ അവസാന നൃത്തത്തിന്റെ ദൃശ്യങ്ങളടങ്ങുന്ന വീഡിയോ പുറത്തുവന്നു. യോഗേഷ് ഗുപ്ത നിലത്തേക്ക് വീഴുകയും ഇരുന്നുകൊണ്ട് ചുവടുകള്‍ കാണിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമാണ്.