ചങ്ങനാശേരി: സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ വാനിനുള്ളില്‍ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തില്‍ വാന്‍ ഡ്രൈവര്‍ക്ക് 23 വര്‍ഷം കഠിനതടവും 1,55,000 രൂപ പിഴയും വിധിച്ചു. പായിപ്പാട് നാലുകോടി ഒറ്റക്കുഴി സുനീഷ് കുമാറിനു (37) ചങ്ങനാശേരി ഫാസ്റ്റ്ട്രാക്ക് സ്പെഷല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.
2017ലായിരുന്നു കേസിനാസ്പദമായി സംഭവം. വിവിധ വകുപ്പുകളിലെ ശിക്ഷ 7 വര്‍ഷം ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പിഴത്തുക ലൈംഗിക ചൂഷണം അനുഭവിച്ചവര്‍ക്കു നല്‍കണമെന്നും കോടതിവിധിയില്‍ പറയുന്നു.
കുട്ടികള്‍ അറിയിച്ചതനുസരിച്ചു സ്കൂള്‍ അധികൃതര്‍ ചൈല്‍ഡ് ഹെല്പ്ലൈനിലും പിന്നീട് പോലീസിലും പരാതി നല്‍കുകയായിരുന്നു. ചങ്ങനാശേരി ഫാസ്റ്റ്ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജി ജിപി ജയകൃഷ്ണനാണ് വിധി പറഞ്ഞത്.