കോട്ടയം: അങ്ങനെ ഏറെ നാളായി കേരളം ആകാംഷയോടെ കാത്തിരുന്ന ഓണം ബമ്പര്‍ നറുക്കെടുപ്പ് അവസാനിച്ചിരിക്കുകയാണ്. തിരുവനന്തപുരത്താണ് ഒന്നാംസമ്മാനം. ഭഗവതി ലോട്ടറി ഏജന്‍സി വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്.
രണ്ടാം സമ്മാനത്തിനര്‍ഹമായ ടിക്കറ്റ് വിറ്റിരിക്കുന്നത് മീനാക്ഷി ലോട്ടറിയാണ്. കഴിഞ്ഞ തവണ ഒന്നാം സമ്മാനത്തിനര്‍ഹമായ ടിക്കറ്റ് വിറ്റത് മീനാക്ഷി ലോട്ടറിയാണ്. പാലായില്‍ നടന്ന് ലോട്ടറി വില്‍ക്കുന്ന പാപ്പച്ചന് വിറ്റ ലോട്ടറിക്കാണ് രണ്ടാം സമ്മാനം.
also read: ആ ഭാഗ്യവാന് ആര്?, ഓണം ബമ്പര്‍ 25 കോടി ഈ നമ്പറിന്
വല്ലപ്പോഴും ടിക്കറ്റെടുത്ത് കച്ചവടം ചെയ്യുന്ന സാധാരണ ചെറുകിട കച്ചവടക്കാരനാണ് പാപ്പച്ചന്. പാലായിലെ ബ്രാഞ്ചില്‍ നിന്ന് അഞ്ച് ടിക്കറ്റാണ് പാപ്പച്ചന് എടുത്തത്.
ഈ അഞ്ച് ടിക്കറ്റാണ് പാപ്പച്ചന് നടന്ന് വിറ്റത്. രണ്ടാം സമ്മാനം : TG 270912 എന്ന നമ്പറിനാണ്. അതേസമയം, കോട്ടയത്തെ തന്നെ ഭാഗ്യലക്ഷ്മി ലക്കി സെന്ററില്‍ നിന്നുള്ള ടിക്കറ്റിനും മൂന്നാം സമ്മാനമുണ്ട്.