കോട്ടയം: കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. കോട്ടയം ജി്ല്ലയിലാണ് അപകടം. ചങ്ങനാശേരി മോര്‍ക്കുളങ്ങറ പുതുപ്പറമ്പില്‍ അഭിഷേക് (ശ്രീഹരി -20)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കാരാപ്പുഴ കൊല്ലമ്പറമ്പില്‍ ആരോമലിനെ (21) പരിക്കേറ്റു.
ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ കോട്ടയം നഗരമധ്യത്തില്‍ കോഴിച്ചന്ത റോഡിലായിരുന്നു അപകടം. വണ്‍വേ തെറ്റിച്ചെത്തിയ കെഎസ്ആര്‍ടിസി മിന്നല്‍ ബസ് ബൈക്ക് യാത്രക്കാരെ ഇടിക്കുകയായിരുന്നു.
സ്റ്റാന്‍ഡില്‍ എത്തിയ കെ.എസ്.ആര്.ടി.സിയുടെ മിന്നല്‍ ബസ് വണ്‍വേ തെറ്റിച്ച് കോഴിച്ചന്ത ഭാഗത്ത് കൂടി തിരികെ പോകുകയായിരുന്നു. ഈ സമയം എതിര് ദിശയിലൂടെ എത്തിയ ബൈക്കും ബസും തമ്മില്‍ കോഴിച്ചന്ത റോഡില്‍ പുളിമൂട് ജംഗ്ഷന് ചേരുന്ന ഭാഗത്ത് വച്ച് കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ് കിടന്ന രണ്ടു പേരെയും നാട്ടുകാരും ഓട്ടോ ഡ്രൈവര്‍മാരും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ അഭിഷേകിന്റെ ജീവന് രക്ഷിക്കാനായില്ല.