കോട്ടയം: യുവതിയുടെ സ്മാര്‍ട് ഫോണും പണവും സ്ലാബിനിടയിലൂടെ ഓടയില്‍ പോയി. കോട്ടയം നഗരത്തില്‍ പുളിമൂട് ജംക്ഷനു സമീപം നടന്നുപോകുന്നതിനിടെ ആലപ്പുഴ ചമ്പക്കുളം സ്വദേശി ആലീസ് ജോര്‍ജിന്റെ സ്മാര്‍ട് ഫോണും പണവും ആണ് സ്ലാബിനിടയിലൂടെ ഓടയില്‍ പോയത്.
ഫോണിന്റെ കവറിനുള്ളിലാണ് പണം സൂക്ഷിച്ചിരുന്നത്. ഏറെ നേരത്തെ പ്രയത്നത്തിനു ശേഷം അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥന് എത്തിയാണ് ഇവര്‍ക്ക് ഫോണ്‍ എടുത്തു നല്‍കിയത്.
മണര്‍കാട് കഴിഞ്ഞ ദിവസം തെങ്ങില്‍ തല കീഴായി കുടുങ്ങിയ തൊഴിലാളിയെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തിയിരുന്നു. തേങ്ങ ഇടുന്നതിനിടെ കൈവിട്ടു യന്ത്രത്തില്‍ തല കീഴായി തൂങ്ങിക്കിടന്ന തൊഴിലാളിയെയാണ് അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തിയത്. പൂതിരി സ്വദേശി തമ്പാനാണ് (55)അപകടത്തില്‍ പെട്ടത്.
തെക്കേക്കുഴി വര്‍ഗീസിന്റെ പുരയിടത്തില്‍ തേങ്ങ ഇടുന്നതിനായി യന്ത്രം ഉപയോഗിച്ചാണ് തമ്പാന് കയറിയത്. തേങ്ങ വെട്ടിയിടുന്നതിനിടെ കൈവിട്ടു താഴേക്കു തൂങ്ങി. നിലവിളി കേട്ടു പരിസരവാസികള്‍ ഓടിയെത്തി. പഞ്ചായത്ത് അംഗം മറിയാമ്മ തോമസ് തടത്തിമാക്കലിന്റെ നേതൃത്വത്തില്‍ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. സേനയും പോലീസും നാട്ടുകാരും ഉടന്‍ സ്ഥലത്തെത്തി. തെങ്ങില്‍ കയറിയ ശേഷം വലയില്‍ കെട്ടി തമ്പാനെ സുരക്ഷിതമായി നിലത്ത് എത്തിക്കുകയായിരുന്നു.