കോട്ടയം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം ഉപയോഗിക്കാം. രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിറക്കി. കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം നേരത്തെ അനുവദിച്ചിരുന്നു. എന്നാല്‍ ഇതിനെ ചോദ്യം ചെയ്തും രണ്ടിലയില്‍ അവകാശവാദവും ഉന്നയിച്ച് പിജെ ജോസഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
ചിഹ്നത്തില്‍ തര്‍ക്കം ഉടലെടുത്തതോടെ ജോസ് കെ. മണിക്ക് വിഭാഗത്തിന് ടേബിള്‍ ഫാനും ജോസഫ് വിഭാഗത്തിന് ചെണ്ടയും ചിഹ്നമായി അനുവദിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചിരുന്നു. അതിനിടയില്‍ പിജെ ജോസഫ് നല്കിയ ഹര്‍ജി കോടതി ഇന്നലെ തള്ളുകയായിരുന്നു. രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് കൊടുത്ത കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നടപടി ശരിവെയ്ക്കുകയും ചെയ്തു. പിന്നാലെയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് നല്‍കിയത്. ടേബിള്‍ ഫാന്‍ ഇനി സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് അനുവദിക്കും