സുള്ള്യ : സ്വകാര്യ ബസും ഗുഡ്സ് ലോറിയും കൂട്ടിയിടിച്ച് ഇരു വാഹനങ്ങള്‍ക്കും തീ പിടിച്ചുണ്ടായ അപകടത്തില്‍ ലോറി ഡ്രൈവര്‍ വെന്തു മരിച്ചു. മംഗളൂരു – ബംഗളൂരു ദേശീയ പാതയില്‍ നെല്യാടിക്ക് സമീപം മണ്ണഗുണ്ടിയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം സംഭവിച്ചത്.
കുന്താപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും ബംഗളൂരുവില്‍നിന്ന് മംഗളൂരുവിലേക്കു വരികയായിരുന്ന ചരക്ക് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ലോറിക്കുള്ളില്‍ കുടുങ്ങിയ ഡ്രൈവര്‍ മൈസൂരു സ്വദേശി സന്തോഷ് (27) ആണ് പൊള്ളലേറ്റ് മരിച്ചത്.
ബസില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ രക്ഷപ്പെട്ടു. ചില യാത്രക്കാര്‍ക്ക് നിസ്സാര പരുക്കേറ്റു എന്ന് പോലീസ് അറിയിച്ചു. ബസ് പൂര്‍ണമായി കത്തി നശിച്ചു. ലോറിയുടെ മുന്‍ ഭാഗവും നശിച്ചു. പ്രദേശവാസികളും, അഗ്നിശമന സേനയും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തി തീ അണച്ചത്.