കാഞ്ഞങ്ങാട്: ഒരു നാട് കൈകോര്‍ത്തപ്പോള്‍ ടാര്‍പോളിന്‍ വലിച്ചു കെട്ടിയ വീട്ടില്‍ നിന്ന് മോചനമായി, നിത്യയ്ക്ക് അടച്ചുറപ്പുള്ള വീട് സ്വന്തമായി. അമ്പലത്തറ മീങ്ങോത്തെ രാധാകൃഷ്ണന്-പ്രസന്ന ദമ്പതികളുടെ മകള്‍ നിത്യയ്ക്കാണ് നാടിന്റെ കൂട്ടായ്മയില്‍ വീട് എന്ന സ്വപ്നം പൂവണിഞ്ഞത്.
അമ്പലത്തറ വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിന്നു മികച്ച വിജയം നേടിയ നിത്യയുടെ വലിയ സ്വപ്നമായിരുന്ന നല്ലൊരു വീട്. ടാര്‍പോളിന്‍ വലിച്ചു കെട്ടിയ ചെറിയൊരു വീട്ടിലായിരുന്നു നിത്യ താമസിച്ചിരുന്നത്.
50,000 രൂപ ആദ്യ സംഭാവന നല്കി മെട്രോ മുഹമ്മദ് ഹാജിയാണ് വീടിന് തറക്കല്ലിട്ടത്. അമ്പലത്തറ വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളും ബല്ലാ ഈസ്റ്റ് ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളും നാട്ടിലെയും വിദേശത്തെയും ഒട്ടേറെ പേരുടെ സഹായങ്ങളും കൂടിയായപ്പോഴാണ് നിത്യയുടെ വീട് യാഥാര്‍ഥ്യമായത്.
ഒന്നര വര്‍ഷം കൊണ്ടാണ് വീട് പണി പൂര്‍ത്തിയാക്കിയത്. ഇന്നലെ സ്കൂളില്‍ നടന്ന ചടങ്ങില്‍ വീടിന്റെ താക്കോല്‍ ദാനം നടന്നു. പ്രധാനാധ്യാപകന് കെ വേണുഗോപാലന്‍ നിത്യയുടെ കുടുംബത്തിന് താക്കോല്‍ കൈമാറി. സ്നേഹഭവനം ചെയര്മാന് നാരായണന് അമ്പലത്തറ, കണ്‍വീനര്‍ രാജേന്ദ്രന് മീങ്ങോത്ത്, പഞ്ചായത്തംഗം സബിത, രാജേഷ് സ്കറിയ, ബഷീര്‍ വെള്ളിക്കോത്ത്, എന്‍ പവിത്രന്, വി കൃഷ്ണന്, മജീദ് അമ്പലത്തറ, ഹമീദ് പാറപ്പള്ളി, ഹസൈനാര്‍ എന്നിവര്‍ പ്രസംഗിച്ചു.