കണ്ണൂര്‍: കുട്ടിക്കാലത്ത് കേള്‍വി ശക്തി നഷ്ടപ്പെട്ട പെണ്‍കുട്ടി പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം ശബ്ദങ്ങളുടെ ലോകത്തേക്ക്. കുട്ടിക്കാലത്ത് ചെവിയില്‍ കുടുങ്ങിയ മുത്ത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതിന് ശേഷമാണ് കണ്ണൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിക്ക് കേള്‍വിശക്തി തിരികെ കിട്ടിയത്.
സ്കൂള്‍ പഠന കാലം മുതല്‍ കേള്‍വി ശക്തി നഷ്ടപ്പെട്ടെന്ന പരാതിയുമായാണു പെണ്‍കുട്ടിയും രക്ഷിതാവും എകെജി ആശുപത്രിയിലെ ഇഎന്‍ടി സ്പെഷലിസ്റ്റ് ഡോ.പ്രദീപിനെ കാണാന്‍ എത്തിയത്. വിദഗ്ധ പരിശോധനയില്‍ ചെവിയ്ക്കകത്ത് ഒരു വസ്തു ശ്രദ്ധയില്‍ പെട്ടു.
ശേഷമാണ് നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ ചെവിയില്‍ കുട്ടി ചെറിയ മുത്ത് ഇട്ടതായി അമ്മ ഓര്‍ത്തെടുത്തത്. എന്‍ഡോസ്കോപിക് ശസ്ത്രക്രിയയിലൂടെ ചെവിക്കകത്ത് കുടുങ്ങിപ്പോയ മുത്ത് നീക്കം ചെയ്തതോടെ കേള്‍വി ശക്തി പൂര്‍ണമായും തിരിച്ചു കിട്ടി. അങ്ങനെ 18-ാം വയസ്സില്‍ പെണ്‍കുട്ടി ശബ്ദങ്ങളുടെ ലോകത്തേക്ക് തിരികെയെത്തി.