തളിപ്പറമ്പ്: കുടുംബം ഉപേക്ഷിച്ച് പള്ളിയില്‍ അഭയം തേടിയ വയോധികന് സുരക്ഷയൊരുക്കി ജനമൈത്രി പോലീസ്. കുടുംബാംഗങ്ങള്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ആഴ്ചകളായി ആരാധനാലയത്തില്‍ അഭയം തേടിയ ചപ്പാരപ്പടവ് സ്വദേശി അക്ബറി(70)നാണ് ജനമൈത്രി പോലീസ് സുരക്ഷിതമായ ഇടം ഒരുക്കി നല്‍കിയത്.
ചപ്പാരപ്പടവിലെ പള്ളിയിലായിരുന്നു അക്ബര്‍ അഭയം തേടിയിരുന്നത്. സാമ്പത്തികമായി ഏറെ പിന്നോക്കാവസ്ഥയിലുള്ള പെണ്മക്കള്ക്ക് അക്ബറിനെ സംരക്ഷിക്കാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു. ഇതേ തുടര്‍ന്ന് പള്ളിയില്‍ കഴിഞ്ഞ് വന്ന ഇയാളുടെ അവസ്ഥ നാട്ടുകാര്‍ തളിപ്പറമ്പ് ജനമൈത്രി പോലീസിനെ അറിയിക്കുകയായിരുന്നു.
ജനമൈത്രി പോലീസിലെ ബീറ്റ് ഓഫിസര്‍മാരായ ഗ്രേഡ് എസ്ഐ എ സുരേഷ് കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ പിപി സിയാദ് എന്നിവര്‍ അക്ബറിന്റെ മക്കളുമായി സംസാരിച്ചെങ്കിലും ഇവര്‍ തങ്ങളുടെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തി. അക്ബറിന്റെ ഭാര്യ നേരത്തെ മരിച്ചതാണ്.
ഇതേ തുടര്‍ന്ന് ജനമൈത്രി പോലീസ് ഏഴോം നെരുവമ്പ്രത്തെ എയ്ഞ്ചല്‍ ഹോo അധികൃതരുമായി ബന്ധപ്പെട്ടു. അക്ബറിന് അഭയം നല്‍കാമെന്ന് ഇവര്‍ അറിയിച്ചതോടെ പോലീസിലെ ഉദ്യോഗസ്ഥര്‍ ഇയാളെ നെരുവമ്പ്രത്ത് എത്തിച്ച് എയ്ഞ്ചല്‍ ഹോം അധികൃതരെ ഏല്പിക്കുകയായിരുന്നു.