മൂന്നാര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടൊ എടുത്ത് സ്റ്റാറായി ഒന്‍പതു വയസ്സുകാരി കൊച്ചുമിടുക്കി. മൂന്നാറില്‍ നടന്ന എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലാണ് കൗതുകമുണര്‍ത്തുന്ന കാഴ്ച അരങ്ങേറിയത്.
മുഖ്യമന്ത്രി പിണറായി വിജയന് പ്രസംഗിച്ചു കൊണ്ടിരുന്നപ്പോള്‍ ക്യാമറയുമായി 9 വയസ്സുകാരി നിഹാര ബാബു വേദിയിലേക്ക് എത്തി. കയറി വന്നയുടന്‍ തന്നെ മുഖ്യമന്ത്രിയുടെ ചിത്രങ്ങള്‍ തന്റെ ക്യാമറയില്‍ പകര്‍ത്താന്‍ തുടങ്ങി അതും ഒരു പ്രഫഷണല്‍ ഫൊട്ടോഗ്രഫറുടെ സ്റ്റൈലില്‍.
വേദിയില്‍ നിന്നിറങ്ങിയ മുഖ്യമന്ത്രി നിഹാരയോട് പകര്‍ത്തിയ ചിത്രം കാണിക്കാമോ എന്ന് ചോദിച്ചപ്പോള്‍ ഒട്ടും മടി കൂടാതെ ക്യാമറ എടുത്തു നീട്ടി. നല്ല സൂപ്പര്‍ ചിത്രങ്ങള്‍. അതോടെ നിഹാര കേറിയങ്ങ് സ്റ്റാറായി.
പിന്നെ മറ്റു ഫൊട്ടോഗ്രഫര്‍മാര്‍ നിഹാരയെ പോസ് ചെയ്യിപ്പിച്ച് ചിത്രങ്ങളെടുക്കാന്‍ തുടങ്ങി. പിതാവ് ബാബുവാണ് നിഹാരയെ ഫോട്ടോയെടുക്കാന്‍ പഠിപ്പിച്ചത്. ആനച്ചാലാണ് നിഹാരയുടെ സ്വദേശം.