തൊടുപുഴ: ദിവസവും കുതിച്ചുയരുന്ന ഇന്ധനവിലയില്‍ ബുദ്ധിമുട്ടുന്ന സാധാരണക്കാര്‍ക്ക് ‘ചെറിയ’ ആശ്വാസം നല്കി ഇടുക്കിയിലെ ഒരു പമ്പ് ഉടമ. പെട്രോളിനും ഡീസലിനും ലീറ്ററിന് 1 രൂപയുടെ വീതം ഡിസ്കൗണ്ട് നല്‍കിയാണ് മൂവാറ്റുപുഴ റോഡില്‍ പ്രവര്‍ത്തിക്കുന്ന എച്ച്പി ഡീലറായ കിഴക്കേടത്തു ഫ്യുവല്‍സ് സാധാരണക്കാരന് ആശ്വാസമേകുന്നത്.
തനിക്കു ലഭിക്കുന്ന ഡീലര്‍ കമ്മിഷനില്‍ 1 രൂപ വീതം കുറവു വരുത്തിയാണു ഡിസ്കൗണ്ട് നല്കുന്നതെന്നു പമ്പ് ഉടമ ഇടുക്കി സ്വദേശി ബിനീഷ് ജോസഫ് പറയുന്നു. സാധാരണക്കാരായ ഉപഭോക്താവിന് അത്രയും ആശ്വാസമാകുമല്ലോ എന്നു കരുതിയാണ് ഡിസ്കൗണ്ട് നല്കാന് തീരുമാനിച്ചതെന്നു ബിനീഷ് പറഞ്ഞു.
ഡിസ്കൗണ്ട് നല്കുന്ന വിവരം ഇന്നലെ പമ്പില്‍ എഴുതി വച്ചിരുന്നു. വിവരം അറിഞ്ഞ് ഓട്ടോറിക്ഷക്കാര്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ ഇവിടെ ഇന്ധനം നിറയ്ക്കാനെത്തി. പെട്രോളിന് 91.37 രൂപയും ഡീസലിന് 86.03 രൂപയുമാണ് തൊടുപുഴയിലെ ഇന്നലെത്തെ വില.