രാജാക്കാട്: 23 വര്‍ഷം മുന്‍പ് അച്ഛന്റെയും അമ്മയുടെയും വിവാഹം നടത്തിക്കൊടുത്തു. ഇപ്പോഴിതാ മകന്റെ വിവാഹ വേദിയിലും താരമായി മന്ത്രി എംഎം മണി. രാജാക്കാട് പഞ്ചായത്തംഗം കെപി സുബീഷിന്റെയും ലതയുടെയും മകന് അര്‍ജുന്റെയും ഹസ്നിയുടെയും വിവാഹച്ചടങ്ങിനാണ് മന്ത്രി കാര്‍മികത്വം വഹിച്ചത്.
സിപിഎം ജില്ലാ സെക്രട്ടറിയായിരുന്നപ്പോള്‍ 1998ല്‍ പാര്‍ട്ടി പ്രവര്ത്തകന് സുബീഷിന്റെയും ലതയുടെയും വിവാഹത്തിനു ഹാരമെടുത്തു നല്‍കിയത് താനായിരുന്നുവെന്ന് മകന്റെ വിവാഹ വേദിയില്‍ മന്ത്രി ഓര്‍മ്മ പുതുക്കി.
ഇനി അര്‍ജുന്റെയും ഹസ്നിയുടെയും മക്കളുടെ വിവാഹവും നടത്തിക്കൊടുക്കണമെന്നാണ് ആഗ്രഹം എന്ന് പറയാനും മന്ത്രി മടിച്ചില്ല. നിറഞ്ഞ കയ്യടികളോടെയാണ് സദസ്സ് മന്ത്രിയുടെ വാക്കുകള്‍ സ്വീകരിച്ചത്.
അതേസമയം, അഞ്ച് വര്‍ഷക്കാലയളവില്‍ ഏറ്റവുമധികം വിവാഹങ്ങള്‍ക്കു നേതൃത്വം നല്കിയ പൊതുപ്രവര്‍ത്തകനെന്ന റെക്കോര്‍ഡും മന്ത്രി എംഎം മണിക്ക് സ്വന്തമാണ്. ഇതില്‍ പലതും പാര്‍ട്ടി അംഗങ്ങളുടെയും അനുഭാവികളുടെയും മിശ്രവിവാഹങ്ങളായിരുന്നു.