വണ്ടിപ്പെരിയാര്‍: ഓണ്‍ലൈനില്‍ മൊബൈല്‍ ഫോണ്‍ ബുക്ക് ചെയ്ത യുവാവിനു ലഭിച്ചത് ഒഴിഞ്ഞ കവറും വാറന്റി കാര്‍ഡും മാത്രം. വള്ളക്കടവ് കാവുംചേരി പ്രജിലാലാണ് ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായത്. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
10000 രൂപ വില വരുന്ന ഫോണാണ് യുവാവ് ഓണ്‍ലൈനില്‍ ബുക്ക് ചെയ്തത്. ഇഎംഐ പ്രകാരം ആയിരുന്നു ഇടപാട്. കഴിഞ്ഞ ദിവസം പ്രാദേശിക വിതരണ ഏജന്‍സിയുടെ പ്രതിനിധി മൊബൈല്‍ ഫോണ്‍ എത്തി എന്നു പറഞ്ഞു വീട്ടില്‍ വന്നു കവര്‍ കൈമാറി. പ്രതിനിധിയുടെ മുന്നില്‍വച്ചു തന്നെ തുറന്നു നോക്കിയപ്പോള്‍ ഇതിനുള്ളില്‍ ഫോണ്‍ ഇല്ലായിരുന്നു.
വിവരം കമ്പനിയില്‍ അറിയിക്കാം എന്നു ഉറപ്പു നല്കി ഇയാള്‍ പോയെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. തുടര്‍ന്ന് യുവാവ് പോലീസിനെ സമീപിക്കുകയായിരുന്നു. പ്രാദേശിക ഏജന്‍സിയെ വിളിച്ചു വരുത്തിയ പോലീസ് ഫോണ്‍ അല്ലെങ്കില്‍ നഷ്ടപരിഹാരം എന്നു നിര്‍ദേശിച്ചിരിക്കുകയാണ്. ഇഎംഐ പ്രകാരം തുക അടയ്ക്കേണ്ട ദിവസം എത്താത്തതിനാല്‍ യുവാവിനു സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടില്ലെന്നു പോലീസ് പറഞ്ഞു.