കാഞ്ഞാര്‍: വിവാഹ വാഗ്ദാനം നല്കി യുവതിയെ മൂന്ന് വര്‍ഷം നിരന്തരം പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മന്നാംകണ്ടം ചാറ്റുപാറ കുടിയില്‍ മനു (26)വിനെയാണ് കാഞ്ഞാര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
സ്വകാര്യ ബസിലെ ക്ലീനറായി ജോലി ചെയ്യുകയാണ് പ്രതി. തൊടുപുഴയിലെ സ്വകാര്യ സ്ഥാപനത്തില്‍ ഡിഗ്രി പഠനത്തിനു പോകുന്ന യാത്രയ്ക്കിടയില്‍ പരിചയപ്പെട്ട യുവതിയെയാണ് ഇയാള്‍ പീഡനത്തിനിരയാക്കിയത്.
വിവാഹ വാഗ്ദാനം നല്കി പ്രതിയുടെ അടിമാലിയിലുള്ള വീട്ടിലും ജ്യേഷ്ഠന്റെ വീട്ടിലും ഇടുക്കിയിലെ ഒരു ലോഡ്ജിലും പെണ്‍കുട്ടിയുടെ വീട്ടിലുംവച്ച് കഴിഞ്ഞ മൂന്നുവര്‍ഷമായി നിരന്തരം പീഡിപ്പിക്കുകയായിരുന്നു. വിവാഹം കഴിക്കണമെന്ന് പ്രതിയോട് യുവതി ആവശ്യപ്പെട്ടപ്പോഴാണ് പ്രതിക്ക് ഭാര്യയും മൂന്നു കുട്ടികളും ഉണ്ടെന്ന വിവരം അറിയുന്നത്.
തുടര്‍ന്ന് ഇവരുടെ പരാതിയില്‍ കാഞ്ഞാര്‍ പോലീസ് കേസെടുത്ത് സിഐ വികെ ശ്രീജേഷിന്റെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു.
നഗ്നചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇടുക്കിയില്‍ കഴിഞ്ഞ ആഴ്ച ഒരാള്‍ അറസ്റ്റിലായിരുന്നു. ഒന്പതേക്കര് പുത്തന്‍വീട്ടില്‍ അജിത് അശോകനെയാണ്(23) ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് ഇയാള്‍ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചിരുന്നു.
ഇയാള്‍ പിന്നീട് വേറെ വിവാഹം കഴിച്ചു. മുന്‍പ് മൊബൈലില്‍ പകര്‍ത്തിയ പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കുകയായിരുന്നു. ഭീഷണിയും പീഡനവും തുടര്‍ന്നതോടെ മാതാപിതാക്കളോട് വിവരം പറയുകയും തുടര്‍ന്ന് കട്ടപ്പന ഡിവൈഎസ്പിക്ക് പരാതി നല്‍കുകയുമായിരുന്നു. ഡിവൈഎസ്പി എന്‍സി രാജ് മോഹനന്റെ നിര്‍ദേശപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.