മൂവാറ്റുപുഴ: മാതാപിതാക്കളുടെ അനുഗ്രഹം ഏറ്റുവാങ്ങി എല്‍ഡിഎഫ് സ്ഥാനാര്‍ഥി എല്‍ദോ ഏബ്രഹാം നിയോജക മണ്ഡലത്തില്‍ പ്രചാരണം ആരംഭിച്ചു. പിതാവ് ഏബ്രഹാമിന്റെയും മാതാവ് ഏലിയാമ്മയുടെയും അനുഗ്രഹം വാങ്ങിയാണ് എല്‍ദോ ഏബ്രഹാമിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്നലെ തുടക്കം കുറിച്ചത്.
ജന്മനാടായ തൃക്കളത്തൂരിലെ മുതിര്‍ന്നവരുടെയും ബന്ധുക്കളുടെയും, സുഹൃത്തുക്കളുടെയും വീടുകളില്‍ സന്ദര്‍ശനം നടത്തി. വിവിധ ആരാധനാലയങ്ങള്‍ സന്ദര്‍ശിച്ച് മതമേലധ്യക്ഷന്മാരുമായും കൂടിക്കാഴ്ച നടത്തി. മൂവാറ്റുപുഴയിലെ വിവിധ തൊഴില്‍ ശാലകളില്‍ എത്തി തൊഴിലാളികളെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ഥിച്ചു.
മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളും ജനകീയ അടിത്തറയും തെരഞ്ഞെടുപ്പില്‍ നേട്ടം ആകുമെന്നാണ് എല്‍ദോ ഏബ്രഹാമിന്റെ വിശ്വാസം. പഞ്ചായത്ത് കണ്‍വന്‍ഷനുകളും പൊതുയോഗങ്ങളും മണ്ഡല പര്യടനവും ആരംഭിക്കുന്നതിനു മുന്‍പേ പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ഥിക്കാനുള്ള ശ്രമത്തിലാണ് എല്‍ദോ ഏബ്രഹാം.
അതേസമയം, പിറവത്ത് യുഡിഎഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബിന്റെ തെരഞ്ഞെടുപ്പു പ്രചാരണവും ആരംഭിച്ചു. ടൗണിലെ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ടു തേടിയായിരുന്നു അനൂപിന്റെ തുടക്കം. മാര്‍ക്കറ്റ് പരിസരം, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ വോട്ട് അഭ്യര്‍ഥിച്ചു. നാളെ തിരുവാങ്കുളത്താണു പര്യടനം.