വൈപ്പിന്‍: ബള്ളറ്റില് ചുറ്റി വോട്ട് തേടുകയാണ് ചെറായി ഡിവിഷനിലെ ഒരു വനിതാ സ്ഥാനാര്‍ത്ഥി. ജില്ലാപഞ്ചായത്ത് ചെറായി ഡിവിഷനില്‍ മത്സരിക്കുന്ന എന്‍ഡിഎയുടെ അമൃത സന്തോഷാണു വോട്ടുതേടാന്‍ ബുള്ളറ്റ് തിരഞ്ഞെടുത്തിരിക്കുന്നത്.
ഇരുപത്തിരണ്ടുകാരിയായ അമൃത സമയം കുറവായതിനാലും ഉള്‍റോഡുകളില്‍ എളുപ്പത്തില്‍ കടന്നുചെല്ലാനാവുമെന്നതിനാലുമാണ് പ്രചരണത്തിന് ബുള്ളറ്റ് തിരഞ്ഞെടുത്തത്. ദേശീയ കബഡിടീമില് അംഗമായിരുന്നു അമൃത. സിവില്‍ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയ ശേഷമാണു സ്ഥാനാര്‍ത്ഥിയായുള്ള രംഗപ്രവേശം.
അതേസമയം, പ്രചരണത്തിന് വാഹനങ്ങള്‍ ഒരുക്കി നല്കുന്ന മജീദ് തെരഞ്ഞെടുപ്പ് അടുത്തതോടെ വന്‍ തിരക്കിലാണ്. മൂന്നു പതിറ്റാണ്ടായി സംസ്ഥാനത്തു നടന്ന ലോക്സഭ, നിയമസഭ, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ മജീദ് ഒരുക്കിയ വാഹനങ്ങളാണ് സ്ഥാനാര്‍ത്ഥികളുമായി നാടു മുഴുവന്‍ കറങ്ങി വോട്ടു തേടിയത്.
കണ്ണഞ്ചിപ്പിക്കുന്ന ശബ്ദ പ്രകാശ വിന്യാസങ്ങളോടെ സ്ഥാനാര്‍ഥിക്ക് ഇരിക്കാനും നില്‍ക്കാനും അണികളെ അഭിസംബോധന ചെയ്യാനും കഴിയുന്ന അത്യാധുനിക സംവിധാനങ്ങളോടെ ആണ് തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മജീദ് വാഹനങ്ങള്‍ ഒരുക്കുന്നത്.