അരൂര്‍: ആളില്ലാത്ത വീട് കുത്തിത്തുറന്ന് 14 പവന് ആഭരണം കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍. അരൂര്‍ പാണാവള്ളിയിലാണ് സംഭവം. കേസില്‍ തൃച്ചാറ്റുകുളം കൊഴുവത്തറ ജോബിന് (36) ആണ് പോലീസ് പിടിയിലായത്.
മോഷ്ടിച്ച ആഭരണം വൈക്കത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയപ്പെടുത്തി കോട്ടയത്തും മറയൂരും ഒളിവില്‍ താമസിച്ച ജോബിനെ തൊമ്മന്‍കുത്തില്‍ നിന്നാണ് പൂച്ചാക്കല്‍ പോലീസ് പിടികൂടിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. കേസില്‍ ജോബിന്റെ സുഹൃത്തിനെ പോലീസ് തിരയുകയാണ്.
പൂച്ചാക്കല്‍ പോലീസ് ഇന്‍സ്പെക്ടര്‍ എം അജയമോഹന്, എസ്ഐമാരായ സിപി ബഷീര്‍, ഗോപാലകൃഷ്ണന്, എഎസ്ഐ സുനില്‍രാജന്‍, സിവില്‍ പോലീസ് ഓഫിസര്‍മാരായ ശരവണന്, നിസാര്‍, അനന്തകൃഷ്ണന്, സിഡി തോമസ്, പിടി സിനോ, സജി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പണയം വച്ച ആഭരണം പോലീസ് കണ്ടെടുത്തു.