കാവാലം: ഇനി പേടിക്കാതെ പെണ്‍മക്കള്‍ക്കൊപ്പം സുരക്ഷിതമായി കഴിയാം. വിധവകളായ ജാനകിക്കും രുക്മിണിക്കും അടച്ചുറപ്പുള്ള വീടു നിര്മ്മിച്ചുനല്കി സാമൂഹികപ്രവര്‍ത്തക ഡോ. എംഎസ് സുനില്‍ ടീച്ചര്‍. ഷിക്കാഗോ മലയാളി അസോസിയേഷന്റെ സഹായത്താല്‍ കാവാലം തട്ടശ്ശേരി പാക്കള്ളില്‍ വിധവകളായ ജാനകിക്കും രുക്മിണിക്കുമാണ് സ്നേഹഭവനം നിര്‍മ്മിച്ചുനല്‍കിയത്.
വര്‍ഷങ്ങളായി സുരക്ഷിതമല്ലാത്ത അവസ്ഥയില്‍ കഴിഞ്ഞിരുന്ന രുക്മിണിയും കുടുംബവും കഴിഞ്ഞ പ്രളയകാലത്തോടെ പൂര്‍ണമായും ദുരിതത്തിലായി. രണ്ടു പെണ്മക്കളുമായി കഴിയുന്ന ജാനകിക്കും സമാനമായ ദുരവസ്ഥയായിരുന്നു.
ഇവരുടെ അവസ്ഥ മനസ്സിലാക്കിയ സാമൂഹികപ്രവര്‍ത്തക സുനില്‍ ടീച്ചര്‍ ഇവര്‍ക്ക് മൂന്നു മുറികളും അടുക്കളയും ഹാളും സിറ്റൗട്ടും അടങ്ങിയ വീട് നിര്‍മ്മിച്ചുനല്‍കുകയായിരുന്നു. വീടുകളുടെ താക്കോല്‍ദാനം കേന്ദ്രമന്ത്രി വി മുരളീധരന് നിര്‍വഹിച്ചു.
ഷിക്കാഗോ മലയാളി അസോസിയേഷന്റെ സഹായത്തോടെ നിര്‍മ്മിക്കുന്ന നാലാമത്തെ വീടാണിത്. ചടങ്ങില്‍ ബ്ലോക്ക് മെമ്പര്‍ സന്ധ്യാ സുരേഷ്, വാര്‍ഡ് മെമ്പര്‍ ശ്യാംകുമാര്‍, ഗോപകുമാര്‍, തോമസ് കെ. തോമസ്, കെപി ജയലാല്‍, തമ്പി മേട്ടുതറ, റെജി വര്‍ഗീസ്, ബോബി ജോസഫ് എന്നിവര്‍ പങ്കെടുത്തു.