പനമരം: സഹോദരിയുടെ വീട്ടില്‍ നിന്നു സ്വര്‍ണ്ണാഭരണം മോഷ്ടിച്ചു, മറിച്ചുവിറ്റു ലാപ്ടോപ്പും ക്യാമറയും വാങ്ങിയ യുവാവ് അറസ്റ്റില്‍. കമ്പളക്കാട് മൈലാടി അടുവാട്ടില്‍ മുഹമ്മദ് ഷാഫി(25)യെയാണു കമ്പളക്കാട് എസ്ഐ ശ്രീദാസും സംഘവും കല്പറ്റയില് നിന്നും പിടികൂടിയത്.
സഹോദരിയുടെ വീട്ടില്‍ നിന്നു 16 പവന് സ്വര്‍ണ്ണാഭരണങ്ങളാണ് ഷാഫി മോഷ്ടിച്ചത്. പ്രതിയുടെ പക്കല്‍ നിന്നും 5 പവനോളം സ്വര്‍ണ്ണം കണ്ടെത്തി. ബാക്കി സ്വര്‍ണം സംസ്ഥാനത്തിന് പുറത്തും മറ്റുമായി വില്പന നടത്തിയതായാണ് വിവരം. സ്വര്‍ണം വിറ്റ് വാങ്ങിയ ലാപ്ടോപ്പും ക്യാമറയും മൊബൈലും കണ്ടെടുത്തു.
കഴിഞ്ഞ 15നാണ് സ്വര്‍ണ്ണം നഷ്ടപ്പെട്ടത്. ഇവരുടെ പിതാവ് മൊയ്തുവിന്റെ പരാതിയെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു സഹോദരന് പിടിയിലായത്. മുഹമ്മദ് ഷാഫി മുന്‍പ് കമ്പളക്കാട് എടിഎം കവര്‍ച്ച ശ്രമത്തിലെ പ്രതി കൂടിയാണ്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.