ആലപ്പുഴ: കര്‍ഷകര്‍ക്കായി സര്‍ക്കാര്‍ ആരംഭിച്ച രാജ്യത്തെ ആദ്യകമ്മ്യൂണിറ്റി റേഡിയോ ആലപ്പുഴയില്‍ ആരംഭിച്ചു. മന്ത്രി അഡ്വ. വിഎസ് സുനില്‍കുമാറിന്റെ അവതരണത്തോടെയാണ് ‘കുട്ടനാട് എഫ്.എം. 90.0’ പ്രക്ഷേപണം ആരംഭിച്ചത്. മന്ത്രി കര്‍ഷക ശ്രോതാക്കളോടു റേഡിയോയിലൂടെ സംസാരിച്ചുകൊണ്ടായിരുന്നു ഉദ്ഘാടനം നിര്‍വഹിച്ചത്.
ആലപ്പുഴ കളര്‍കോടാണ് കുട്ടനാട് എഫ്.എം. 90.0 സ്റ്റേഷന് പ്രവര്‍ത്തിക്കുന്നത്. റേഡിയോയുടെ പ്രവര്‍ത്തനരീതികളെക്കുറിച്ചുള്ള ആദ്യപരിപാടിയില്‍ മന്ത്രിയും കൃഷിവകുപ്പ് ഡയറക്ടര്‍ ഡോ കെ വാസുകിയും അവതാരകരായി. 20 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് പരിപാടികള്‍ ലഭ്യമാകും.
കര്‍ഷകര്‍ക്കുള്ള അറിയിപ്പുകള്, കൃഷി-മൃഗസംരക്ഷണം-ക്ഷീരവികസന അറിവുകള്‍, നാടന്‍പാട്ടുകള്‍, കൃഷിവിശേഷങ്ങള്‍ തുടങ്ങി വിവിധങ്ങളും വ്യത്യസ്തവുമായ പരിപാടികള്‍ ശ്രോതാക്കളിലെത്തും. 50 വാട്ട്സ് ആണ് പ്രസരണശേഷി. തുടക്കത്തില്‍ രാവിലെ ഏഴുമുതല്‍ ഒന്പതുവരെ രണ്ടുമണിക്കൂറാണു പ്രക്ഷേപണം. വൈകാതെ പ്രക്ഷേപണസമയം ദീര്‍ഘിപ്പിക്കും.
സംഗീത സംവിധായകന് വിദ്യാധരന് മാസ്റ്റര്‍ ചിട്ടപ്പെടുത്തിയ ശീര്‍ഷകഗാനത്തോടെയാണ് എല്ലാദിവസവും പരിപാടികള്‍ ആരംഭിക്കുക. ലൈവ് സ്റ്റുഡിയോയുടെയും റെക്കോഡിങ് സ്റ്റുഡിയോയുടെയും സംസ്ഥാന കീടനിരീക്ഷണകേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
കൃഷിവകുപ്പ് ഡയറക്ടര്‍ ഡോ. കെ വാസുകി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കുട്ടനാട് വികസന ഏജന്‍സി വൈസ് ചെയര്മാന് അഡ്വ. ജോയിക്കുട്ടി ജോസ്, പുറക്കാട് കരിനില വികസന ഏജന്‍സി വൈസ് ചെയര്മാന് എന്‍സി സിദ്ധാര്ത്ഥന്, കൃഷി അഡീഷണല്‍ ഡയറക്ടര്‍മാരായ ഡോ. രാജേന്ദ്രലാല്‍, മധു ജോര്‍ജ് മത്തായി, ഡോ. കെജി പദ്മകുമാര്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജോര്‍ജ് സെബാസ്റ്റ്യന്‍, ആത്മ പ്രോജക്ട് ഡയറക്ടര്‍ ലത മേരി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.