നടനും സംവിധായകനുമായ രമേശ് പിഷാരടി കോണ്‍ഗ്രസിലേക്കെന്ന് റിപ്പോര്‍ട്ട്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുമായി ചര്‍ച്ച നടത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ ഹരിപ്പാട്ടെ വേദിയില്‍ രമേഷ് പിഷാരടി പങ്കെടുക്കുമെന്നാണ് അറിയുന്നത്.
ഹരിപ്പാട് നടക്കുന്ന സമാപന പരിപാടിയിലാണ് രമേശ് പിഷാരടി പങ്കെടുക്കുക. നടന് ധര്മജന് ബോള്‍ഗാട്ടി കോണ്‍ഗ്രസിനായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണു രമേഷ് പിഷാരടിയുടെ പാര്‍ട്ടി പ്രവേശനം. കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് ധര്മജന് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. നടനും സംവിധായകനുമായ മേജര്‍ രവിയും ഐശ്യര്യ കേരള യാത്രയില്‍ പങ്കെടുത്തിരുന്നു.
കോണ്‍ഗ്രസ് യുവനേതാക്കളുടെ ഇടപെടലിനെ തുടര്‍ന്നാണു തീരുമാനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിനിടെ മൂവാറ്റുപുഴ നഗരസഭയിലേയ്ക്കു മല്‍സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജോയ്സ് മേരിക്ക് ആശംസയുമായി രമേഷ് പിഷാരടി എത്തിയിരുന്നു.