ചാരുംമൂട്: ചാരുംമൂട് ജംഗ്ഷനിലെ കുമിഞ്ഞുകൂടിയ മാലിന്യത്തില്‍ നിന്നും നാട്ടുകാര്‍ക്ക് മോചനം. മാലിന്യത്തിനും അതില്‍ നിന്നും വമിക്കുന്ന ദുര്‍ഗന്ധത്തിനും മോചനം നല്കാന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനുഖാന്റെ നേതൃത്വത്തിലാണ് നടപടി തുടങ്ങിയത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രജനിയുടെ നേതൃത്വത്തില്‍ രാവിലെ മുതല്‍ സിനുഖാനും സൃഹൃത്തുക്കളും മാലിന്യം നീക്കുന്ന തൊഴിലാളികളോടൊപ്പം കൂടി മാലിന്യം ചുമന്ന് വാഹനങ്ങളില്‍ കയറ്റുന്ന ജോലിയില്‍ ഏര്‍പ്പെട്ടു. ഈ പ്രവര്‍ത്തനത്തിന് പിന്തുണയുമായി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബൃന്ദ, സുജ, ശാന്തി, കെ സുമ എന്നിവരും രംഗത്തെത്തി.
ചാരുംമൂട് ജംഗ്ഷന്റെ പടിഞ്ഞാറു വശമുള്ള കാത്തിരിപ്പു കേന്ദ്രത്തിനു അടുത്ത് ബ്ലോക്ക് പഞ്ചായത്ത് സ്ഥാപിച്ച മാലിന്യം തള്ളല്‍ ബിന്നിനു സമീപമാണ് രാത്രികാലങ്ങളില്‍ ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലുമായി ഇറച്ചിമാലിന്യം ഉള്‍പ്പെടെയുള്ളവ വ്യാപകമായി തള്ളിയിരുന്നത്.
ബ്ലോക്ക് പഞ്ചായത്ത് അംഗമായി വിജയിച്ചപ്പോള്‍ ചാരുംമൂടിനെ മാലിന്യ മുക്തമാക്കാനുള്ള പ്രതിജ്ഞയുമായി സിനുഖാന്‍ രംഗത്തെത്തിയിരുന്നു. മാത്രമല്ല, കഴിഞ്ഞ ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി അനധികൃത മാലിന്യം തള്ളല്‍ കണ്ടെത്തുന്നതിന് വേണ്ടി സിസി ക്യാമറകള്‍ സ്ഥാപിച്ചിരുന്നു.
അതേസമയം, കല്ലമ്പലത്ത് പൊതുസ്ഥലത്ത് കിടന്ന വേയ്സ്റ്റ് ചാക്ക് അഴിച്ച് പരിശോധിച്ചപ്പോള്‍ കിട്ടിയ വിലാസങ്ങളില്‍ നിന്നും മാലിന്യം തള്ളിയവരെ കയ്യോടെ പൊക്കി പഞ്ചായത്ത് അംഗം. പള്ളിക്കല്‍ പഞ്ചായത്തിലെ ആറാം വാര്‍ഡായ മൂതലയില്‍ ആണ് സംഭവം. സംഭവത്തെ തുടര്‍ന്ന് മുന്നുപേരാണ് കുടുങ്ങിയത്.
പഞ്ചായത്തില്‍ പ്രസിഡന്റ് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനും തീരുമാനങ്ങള്‍ക്കും മുന്‍പേ പഞ്ചായത്ത് അംഗം പ്രവര്‍ത്തിച്ചു തുടങ്ങി. അധ്യാപകന് കൂടിയായ വാര്‍ഡ് അംഗം എസ്എസ് ബിജുവിന്റെ ഇടപെടലില്‍ ആണു നടപടി.