ചേര്‍ത്തല: ടാങ്കര്‍ ലോറിയില്‍ നിന്നു പെട്രോള്‍ ചോര്‍ന്നു പോകുന്നത് യാത്രക്കാരന് കണ്ടത് ഭാഗ്യമായി. ചേര്‍ത്തലയില്‍ ഒഴിവായത് വന്‍ ദുരന്തം. ഇന്നലെ വൈകിട്ട് ചേര്‍ത്തല അര്‍ത്തുങ്കല്‍ ബൈപാസിന് സമീപമായിരുന്നു സംഭവം.
എറണാകുളത്തു നിന്നു പെട്രോളുമായി വന്ന ടാങ്കര്‍ ലോറിയില്‍ നിന്നാണ് പെട്രോള്‍ ചോര്‍ന്നു പോയ്ക്കൊണ്ടിരുന്നത്. ഇത് കണ്ട യാത്രക്കാരന് ഡ്രൈവറുടെ ശ്രദ്ധയില്‍പെടുത്തുകയും, ഡ്രൈവര്‍ വാഹനം നിര്‍ത്തി അഗ്നിശമന സേനയുടെ സഹായം തേടുകയായിരുന്നു.
ലോറിയുടെ ടാങ്കിന്റെ ഭാഗം ദ്രവിച്ചാണ് പെട്രോള്‍ ചോര്‍ന്നത്. ചേര്‍ത്തല, ആലപ്പുഴ എന്നിവിടങ്ങളില്‍ നിന്ന് എത്തിയ അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ ചോര്‍ച്ച താല്‍ക്കാലികമായി അടച്ചു. തുടര്‍ന്നു ടാങ്കറിലെ മുഴുവന്‍ പെട്രോളും സമീപത്തെ പമ്പിലെ ടാങ്കിലേക്കു നീക്കി.
ഇതേതുടര്‍ന്ന് ദേശീയപാതയില്‍ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. തിരുവനന്തപുരം സ്വദേശിയുടേതാണ് ടാങ്കര്‍ ലോറി. ചേര്‍ത്തല ഫയര്‍ സ്റ്റേഷന് ഓഫിസര്‍ കെപി സന്തോഷ്, അസി. സ്റ്റേഷന് ഓഫിസര്‍ എസ് പ്രസാദ്, സീനിയര്‍ ഫയര്‍ ഓഫിസര്‍മാരായ മണിക്കുട്ടന്, പി ഷിബു, ചേര്‍ത്തല സിഐ പി ശ്രീകുമാര്‍, എസ്ഐ എം ലൈസാദ് മുഹമ്മദ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.