തിരുവനന്തപുരം: കേരളക്കര കാത്തിരിക്കുന്ന തിരുവോണം ബമ്പര്‍ ലോട്ടറി തെരഞ്ഞെടുപ്പ് നാളെ. 67 ലക്ഷം ടിക്കറ്റുകളാണ് സംസ്ഥാനത്ത് ഇതുവരെ വിറ്റത്. കഴിഞ്ഞ വര്‍ഷം 54 ലക്ഷം ടിക്കറ്റുകളായിരുന്നു വിറ്റത്. ഇത്തവണ വന്‍വര്‍ധനവാണ് ടിക്കറ്റ് വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ 13 ലക്ഷം ടിക്കറ്റുകളുടെ അധിക വില്പനയാണ് ഇത് വരെ നടന്നത്. കഴിഞ്ഞ വര്‍ഷത്തെ പോലെ പാലക്കാട് ജില്ലയാണ് വില്‍പ്പനയില്‍ മുമ്പില്‍. 9.85 ലക്ഷം ടിക്കറ്റുകള്‍ ഇത് വരെ വിറ്റു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഇത് 7,65, 000 ടിക്കറ്റുകളായിരുന്നു.
also read: തട്ടിക്കൊണ്ടുവന്ന കുട്ടി രക്ഷപ്പെട്ടോടി, യുവാവ് തൂങ്ങിമരിച്ച നിലയില്‍
ഈ വര്‍ഷം ഏതാണ്ട് 40 കോടി രൂപയുടെ വില്‍പ്പനയാണ് പാലക്കാട് നിന്ന് ലഭിച്ചത്. വില്‍പ്പനയില്‍ രണ്ടാം സ്ഥാനത്ത് തൃശ്ശൂര്‍ ജില്ലയാണ്. 8.5 ലക്ഷം രൂപയുടെ ടിക്കറ്റാണ് ജില്ലയില്‍ വിറ്റത്. ജൂലൈ 18നാണ് സംസ്ഥാനത്ത് ബമ്പര്‍ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്.
also read: മീന്‍ കയറ്റുന്നതിനിടെ ബോട്ടുകള്‍ക്കിടയില്‍പ്പെട്ടു, മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം
കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ 54 ലക്ഷം ടിക്കറ്റുകളും വിറ്റുപോയിരുന്നു. കഴിഞ്ഞ വര്‍ഷം 300 രൂപയായിരുന്നു എങ്കില്‍ ഇത്തവണ അത് 500 രൂപയായി മാറി. വില വര്‍ധിപ്പിച്ചെങ്കിലും ടിക്കറ്റിന് ആവശ്യക്കാരേറുകയാണ്.