കൊല്ലം: വീട്ടുകാരുമായുള്ള തര്‍ക്കത്തിന് പിന്നാലെ കുട്ടിയെ തട്ടിക്കൊണ്ടുപോയയാള്‍ മരിച്ച നിലയില്‍. കൊല്ലം പൂതക്കുളം സ്വദേശി രാകേഷ് ആണ് മരിച്ചത്. തമിഴ്നാട്ടിലെ തിരുപ്പൂര്‍ വേലന്‍പാളം സ്വദേശിയായ 14 കാരനെയാണ് ഇയാള്‍ തട്ടിക്കൊണ്ടുവന്നത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വീട്ടുകാരുമായുള്ള സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തര്‍ക്കത്തിന്റെ പേരിലായിരുന്നു തട്ടിക്കൊണ്ടുപോകല്‍. കുട്ടി രാവിലെ രക്ഷപ്പെട്ട് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് രാകേഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
also read: മീന്‍ കയറ്റുന്നതിനിടെ ബോട്ടുകള്‍ക്കിടയില്‍പ്പെട്ടു, മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം
കുട്ടിയെ കണ്ടെത്തിയതിന് പിന്നാലെ രാകേഷിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കുട്ടിയെ പൊലീസ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. നാട്ടിലും തമിഴ്നാട് കേന്ദ്രീകരിച്ചും കണ്‍സ്ട്രക്ഷന്‍ ജോലികള്‍ ചെയ്തു വരുന്ന ആളായിരുന്നു രാകേഷ്. കേസില്‍ അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.