ചേര്‍ത്തല: ഇനിമുതല്‍ ശവപ്പെട്ടി ഒഴിവാക്കി മൃതദേഹം നേരിട്ട് മണ്ണില്‍ സംസ്കരിക്കുന്ന രീതി നടപ്പാക്കാന്‍ ഒരുങ്ങി അര്‍ത്തുങ്കല്‍ സെയ്ന്റ് ജോര്‍ജ് പള്ളി. മൃതദേഹങ്ങള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മണ്ണോടു ചേരാത്തതിനെ തുടര്‍ന്നാണ് പുതിയ രീതി നടപ്പാക്കാനൊരുങ്ങുന്നത്.
ഇത്തരത്തില്‍ കേരളത്തില്‍ തന്നെ ആദ്യമായാണ് സംസ്കാരം നടക്കുന്നതെന്ന് ലത്തീന്‍സഭയുടെ കീഴിലുള്ള പള്ളി അധികൃതര്‍ പറഞ്ഞു.
also read: ഉത്രാടം മുതല്‍ കനത്ത മഴയും അതിശക്തമായ കാറ്റും 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
പ്ലാസ്റ്റിക്ക് ആവരണവും അഴുകാത്ത വസ്തുക്കളുമുള്ള ശവപ്പെട്ടിയിലടക്കുന്ന മൃതദേഹം വര്‍ഷങ്ങള്‍ കഴിഞ്ഞാലും മണ്ണോടു ചേരുന്നില്ല എന്ന് മനസിലാക്കിയാണ് പുതിയ രീതിക്ക് തുടക്കം കുറിച്ചത്.
also read: 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ബോളിവുഡ് നടി നോറ ഫത്തേഹിയെ പോലീസ് ചോദ്യം ചെയ്തു
പഴയ യഹൂദ രീതിയില്‍ കച്ചയില്‍ പൊതിഞ്ഞ് മൃതദേഹം സംസ്കരിക്കുന്ന രീതിയാണ് പള്ളിയില്‍ നടപ്പിലാക്കുന്നത്. ചുള്ളിക്കല്‍ ഫിലോമിന പീറ്ററുടെ സംസ്കാരമാണ് ആദ്യമായി ഈ രീതിയില്‍ നടത്തിയത്. വന്‍തുക മുടക്കിയാണ് ആളുകള്‍ ശവപ്പെട്ടികള്‍ വാങ്ങുന്നത്.
എല്ലാ പെട്ടികള്‍ക്കും പ്ലാസ്റ്റിക് ആവരണവുണ്ടാകും. അതിനാല്‍ മൃദേഹങ്ങള്‍ മണ്ണോട് ചേരാന്‍ കഴിയാതെ കിടക്കും. തുണിയില്‍ പൊതിഞ്ഞാണ് ഇനിമുതല്‍ മൃതദേഹങ്ങള്‍ സംസ്കരിക്കുക. എല്ലാത്തരം പ്ലാസ്റ്റിക്കും സംസ്കാരത്തില്‍ നിന്ന് ഒഴിവാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.