പത്തനംതിട്ട: ആളുകള്‍ നോക്കി നില്‍ക്കെ നഗരമധ്യത്തില്‍ വെച്ച് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്. പത്തനംതിട്ടയിലാണ് സംഭവം. തട്ട സ്വദേശി അമ്പിളിക്കാണ് വെട്ടേറ്റത്. സംഭവത്തിന് പിന്നാലെ ഭര്‍ത്താവ് സത്യപാലനെ പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമം അടക്കമുള്ള വകുപ്പകളാണ് ചുമത്തിയിരിക്കുന്നത്. പ്രതിയെ പത്തനംതിട്ട കോടതിയല്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
ഓടി രക്ഷപെടാന്‍ ശ്രമിച്ച അമ്പളിയെ പ്രതി പിന്തുടര്ന്ന് വെട്ടുകത്തികൊണ്ട് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. തിരുവല്ല കുന്പഴ റോഡിലെ കണ്ണങ്കരയില്‍ ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. അമ്പിളി ജോലി ചെയ്യുന്ന സ്ഥാപനത്തിനുള്ളില്‍ കയറിയാണ് സത്യപാലന് ആക്രമിച്ചത്.
also read: ബസ് സ്റ്റോപ്പില്‍ വിദ്യാര്‍ത്ഥികളുടെ ‘തല്ലുമാല’, കൂട്ടത്തല്ലില്‍ ഞെട്ടി നാട്ടുകാരും പോലീസും
ഭര്‍ത്താവ് ആക്രമിക്കാന്‍ വരുന്നത് കണ്ട് ഓടി രക്ഷപെടാന്‍ ശ്രമിച്ച അമ്പിളയെ പ്രതി പിന്തുടര്ന്ന് വെട്ടുകത്തികൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചു. യുവതിയുടെ കൈക്കും പുറത്തും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ അമ്പിളിയെ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭാര്യയെ ആക്രമിച്ചതിന് ശേഷം ഓടി രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാരാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. കഴിഞ്ഞ ഒന്നര വര്‍ഷമായി ഇരുവരും പിരിഞ്ഞു കഴിയുകയാണ്. സത്യപാലനൊപ്പം കഴിയാന്‍ താത്പര്യമില്ലെന്ന് അമ്പിളി അറിയിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.