റാഞ്ചി: പ്രണയാര്‍ഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയ യുവാവ് അറസ്റ്റില്‍. ജാര്‍ഖണ്ഡിലാണ് സംഭവം. പ്രതി ഷാരൂഖിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അങ്കിത എന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി ക്രൂരമായി കൊല്ലചെയ്യപ്പെട്ടത്.
യുവതിയുടെ കൊലപാതകത്തില്‍ പ്രതിഷേധം കനക്കുകയാണ്. സംഭവത്തില്‍ വനിതാ കമ്മീഷന് സ്വമേധയാ കേസ് എടുത്തു. ജാര്‍ഖണ്ഡിലെ ധുംകയിലാണ് സംബവം. നിര്‍മാണ തൊഴിലാളിയായ ഷഫീഖ് പ്രണയാഭ്യര്‍ത്ഥനയുമായി പല തവണ ഫോണില്‍ അങ്കിതയെ ബന്ധപ്പെട്ടിരുന്നു.
തന്നോട് സംസാരിച്ചില്ലെങ്കില്‍ കൊലപ്പെടുത്തുമെന്ന് ഷഫീക്ക് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അങ്കിത മരിക്കും മുമ്പ് മജിസ്ട്രേറ്റിന് നല്കിയ മൊഴിയില്‍ പറയുന്നു. കഴിഞ്ഞ ചൊവ്വാഴ്ച്ച വീട്ടില്‍ ഉറങ്ങി കിടന്ന അങ്കിതയുടെ ദേഹത്തേക്ക് ഷഫീക്ക് ജനലിലൂടെ പെട്രോളൊഴിച്ച് തീയിടുകയായിരുന്നു.
പൊള്ളലേറ്റ് പിടഞ്ഞ അങ്കിത മാതാപിതാക്കളുടെ മുറിയിലേക്ക് ഓടി. തീകെടുത്തിയ ശേഷം മാതാപിതാക്കള്‍ അങ്കിതയെ ഉടനെ ആശുപത്രിയിലെത്തിച്ചു. ഇവിടെ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.