തൃശ്ശൂര്‍: തൃശ്ശൂരില്‍ ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിയുടെ ടയര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പുറകിലുണ്ടായിരുന്ന സ്കൂട്ടര്‍ യാത്രികന് പരിക്ക്. കരുവന്നൂര്‍ ചിറമ്മല്‍ വീട്ടില്‍ ജസ്റ്റിന് പൗലോസിന് (42) ആണ് അപകടത്തില്‍ പരിക്കേറ്റത്.
സ്കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. തൃശൂര്‍ അശ്വനി ആശുപത്രിക്ക് സമീപമാണ് അപകടം. ടോറസ് ലോറിയുടെ പുറകിലായി സഞ്ചരിക്കുകയായിരുന്നു ജസ്റ്റിന്. അതിനിടെ ഉഗ്രശബ്ദത്തില്‍ ടയര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ജസ്റ്റിന് ബൈക്കില്‍ നിന്നും തെറിച്ച് റോഡിലേക്ക് വീണു.
also read: ഭക്ഷണം കൈപ്പറ്റി, പിന്നാലെ ഓണ്‍ലൈന്‍ ഭക്ഷണവിതരണക്കാരനെ പരസ്യമായി മര്‍ദിച്ച് യുവതി
അപകടത്തില്‍ പരിക്കേറ്റ ജസ്റ്റിനെ നാട്ടുകാര്‍ ഉടന്‍ തന്നെ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടയര്‍ പൊട്ടിത്തെറിച്ച സ്ഫോടന ശബ്ദം മേഖലയില്‍ ജനങ്ങളെ പരിഭ്രാന്തരാക്കി.