ഓണ്‍ലൈന്‍ ഭക്ഷണവിതരണക്കാരനെ പരസ്യമായി ക്രൂരമായി മര്‍ദിച്ച് യുവതി. ഓര്‍ഡര്‍ ചെയ്ത ഭക്ഷണം യുവതി ഇയാളില്‍ നിന്ന് തട്ടിയെടുത്തതിനു ശേഷം ഇയാളെ നിലത്ത് തള്ളിയിട്ട് ചവിട്ടുകയും ചെരുപ്പൂരിയടിക്കുകയും ചെയ്തു. വിഡിയോ വൈറലായതോടെ സോമാറ്റോ തന്നെ സംഭവത്ത കുറിച്ച് അന്വേഷിക്കുമെന്ന് ഉറപ്പു നല്‍കിയിരിക്കുകയാണ്.
വീഡിയോ ട്വിറ്ററിലാണ് പ്രത്യക്ഷപ്പെട്ടത്. പിന്നാലെ വൈറലായി. @bogas04 എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ വന്ന വീഡിയോയില്‍ മര്ദിക്കപ്പെട്ടയാള്ക്ക് നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നു. അതേസമയം, ഡെലിവറി ബോയിയെ വിളിച്ച് സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും ദയവായി വിഡിയോ പിന്‍വലിക്കണമെന്നും സൊമാറ്റോ ആവശ്യപ്പെട്ടു.
also read: കുടുംബവിളക്ക് താരം നൂബിൻ ജോണി വിവാഹിതനായി; വധു ഡോ. ജോസഫൈൻ
ആ അക്രമം നിരവധി പേര് കണ്ടു നില്‍ക്കുന്നുണ്ട്. ‘ഹായ് സൊമാറ്റോ, എന്റെ ഓര്‍ഡര്‍ നല്കാന് വരുന്നതിനിടെയാണ് ഈ ഡെലിവറി ഏജന്റിന് ക്രുരമായി മര്‍ദനമേറ്റത്. ഏതോ സ്ത്രീ അവരുടെ ഓര്‍ഡര്‍ കൈപ്പറ്റിയ ശേഷം ഇയാളെ ചെരുപ്പൂരി അടിച്ചു. എന്റെ അടുത്ത് വന്ന് അയാള്‍ തന്റെ ജോലി പോകുമെന്ന് കരഞ്ഞു പറഞ്ഞു.’- എന്ന കുറിപ്പോടെയാണ് വിഡിയോ എത്തിയത്.
പോസ്റ്റിന് താഴെ നിരവധി കമന്റുകളും എത്തി. സോഷ്യല്‍മീഡിയയില്‍ വിഡിയോ വൈറലായതോടെ സോമാറ്റോ തന്നെ സംഭവത്ത കുറിച്ച് അന്വേഷിക്കുമെന്ന് ഉറപ്പു നല്കി. തുടര്‍ന്ന് പോസ്റ്റ് ചെയ്ത വ്യക്തി വിഡിയോ പിന്‍വലിച്ചു. ജോലി സുരക്ഷയെ കുറിച്ചോര്‍ത്തു മാത്രമാണ് മര്‍ദനമേറ്റ യുവാവ് പ്രതികരിക്കാതിരിക്കുന്നതെന്ന് വീഡിയോയില്‍ പറയുന്നുണ്ട്.