കുടുംബവിളക്ക് സീരിയൽ താരം നൂബിൻ ജോണി വിവാഹിതനായി. ഡോക്ടറായ ജോസഫൈനാണ് താരത്തിന്റെ വധു. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹം. ഇടുക്കി രാജാക്കാട് സ്വദേശിയായ നൂബിന്റെ വിവാഹം നടന്നതും നാട്ടിലെ പള്ളിയിൽ വെച്ചായിരുന്നു. വിവാഹ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.
കൊച്ചിയിലെ എടിഎമ്മുകളില്‍ കവര്‍ച്ച, പ്രതി പിടിയില്‍
വൈറ്റ് വെഡ്ഡിംഗ് ഗൗണിൽ മനോഹരിയായി ജോസഫൈനും, സിൽക്കി മെറൂൺ കോട്ടും സ്യൂട്ടുമണിഞ്ഞാണ് നൂബിനും വേദിയിലേക്കെത്തിയത്. ആരാധകരും സഹതാരങ്ങളുമായി നിരവധിയാളുകളാണ് നൂബിന് വിവാഹമംഗള ആശംസകൾ നേർന്നു.
ഡോക്ടറായ ജോസഫൈൻ, ചില മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തോപ്പിൽ ജോപ്പൻ എന്ന മമ്മൂട്ടി ചിത്രത്തിലും ജോസഫൈന്റെ സാന്നിധ്യമുണ്ട്. രണ്ട് ദിവസം മുന്നേയായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.