തൊടുപുഴ: കാല്‍വഴുതി വീണ് പുഴയിലെ ഒഴുക്കില്‍പ്പെട്ട ഇതരസംസ്ഥാന തൊഴിലാളിയെ അതിസാഹസികമായി രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന. ചിന്നാര്‍ പുഴയില്‍ വീണ പശ്ചിമബംഗാള്‍ സ്വദേശി നഞ്ചന് ഹജോങിനെയാണ് അടിമാല അഗ്നിരക്ഷാസേന രക്ഷിച്ചത്.
പ്രൊജക്ടിന്റെ നിര്‍മ്മാണത്തിനിടെയാണ് യുവാവ് നാല്‍പ്പത് അടി താഴ്ചയിലേക്ക്് വീണത്. വീഴ്ചയില്‍ ഇയാളുടെ കാല് ഒടിഞ്ഞിരുന്നു. പുഴയില്‍ ഒഴുകി പോകുന്നതിനിടെ ഇയാള്‍ പുഴയുടെ നടുവിലെ പാറയില്‍ പിടിച്ച് കയറി. യുവാവിനെ നാട്ടുകാര്‍ കണ്ടിരുന്നു.
നാട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഒഴുക്ക് കൂടുതലായതിനാല്‍ സാധിച്ചില്ല. ഇതോടെ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. അര മണിക്കൂറിനുള്ളില്‍ അടിമാലിയില്‍ നിന്ന് അഗ്നിരക്ഷാസേന സംഭവ സ്ഥലത്ത് എത്തി. പുഴയ്ക്ക് കുറുകെ വടം കെട്ടി. കയറില്‍ തൂങ്ങി അപകടത്തില്‍പ്പെട്ട തൊഴിലാളിയെ സാഹസികമായി ചുമന്ന് കരയ്ക്ക് എത്തിച്ചു.
പരിക്കേറ്റ യുവാവിനെ പിന്നീട് അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികതര്‍ അറിയിച്ചിട്ടുണ്ട്.