കട്ടപ്പന: ഹോട്ടലില്‍ നിന്നും പാഴ്സല്‍ വാങ്ങിയ ഭക്ഷണത്തില്‍ പുഴുവും ചത്ത പാറ്റയും. ഇടുക്കിയിലെ കട്ടപ്പനയിലാണ് സംഭവം. ഇതേതുടര്‍ന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം ഹോട്ടല്‍ അടപ്പിച്ചു.
കട്ടപ്പന മാര്‍ക്കറ്റിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന സിറ്റി ഹോട്ടലാണ് അടപ്പിച്ചത്. ഞായറാഴ്ച മേട്ടുക്കുഴി സ്വദേശിയായ ലിസി പൊറോട്ടയ്ക്കൊപ്പം വാങ്ങിയ സാമ്പാറിലാണ് പുഴുവിനെയും ചത്ത പാറ്റയെയും കണ്ടെത്തിയത്.
തുടര്‍ന്ന് ഇവര്‍ ഭക്ഷ്യ സുരക്ഷ വകുപ്പിന് ഇ മെയില്‍ വഴി പരാതി നല്കി. ഇതിന് പിന്നാലെയാണ് ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധന നടത്തിയത്.
പരിശോധനയില്‍ അടുക്കളയിലുള്‍പ്പെടെ വൃത്തി ഹീനമായ സാഹചര്യമാണ് കണ്ടെത്തിയത്. ഭക്ഷണം സൂക്ഷിക്കുന്നതടക്കം വൃത്തിഹീനമായിരുന്നു. ഇതേ തുടര്‍ന്നാണ് ഹോട്ടല്‍ അടച്ചുപൂട്ടിച്ചത്.