ചാലക്കുടി: മുത്തശ്ശിയുടെ സ്വര്‍ണ്ണ മാല മോഷ്ടിച്ച് മുങ്ങിയ കൊച്ചുമകന് അറസ്റ്റില്‍. തൃശ്ശൂര്‍ ചാലക്കുടി വെട്ടുക്കടവിലാണ് സംഭവം. എഴുപത്തിമൂന്നുകാരിയുടെ മാലപൊട്ടിച്ച ഇരുപത്തിയാറുകാരനായ ചാലക്കുടി അന്നനാട് സ്വദേശി ബെസ്റ്റിന് ആണ് അറസ്റ്റിലായത്.
കഴിഞ്ഞ 20 നായിരുന്നു കേസിനാസ്പദമായ സംഭവം. തനിച്ച് താമസിച്ചിരുന്ന മുത്തശ്ശിയുടെ വീട്ടില്‍ മുഖം മൂടി ധരിച്ചെത്തിയ ബെസ്റ്റിന് മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു.
also read: സോഷ്യല്‍മീഡിയ വഴി പരിചയം, യുവാവിനെ വിളിച്ചുവരുത്തി സ്കൂട്ടറും പണവും കവര്‍ന്നു, 20കാരന് അറസ്റ്റില്‍
സംഭവത്തിന് പിന്നാലെ അറസ്റ്റിലായ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. തന്റെ കാമുകിയെ വിവാഹം കഴിക്കാന്‍ പണം കണ്ടെത്താനായിരുന്നു മോഷണമെന്ന് ബെസ്റ്റിന് പൊലീസിന് മൊഴി നല്കി.
വയോധിക തനിച്ചായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. ഇത് അറിയാവുന്ന ബെസ്റ്റിന് കറുത്ത മുഖംമൂടിയണിഞ്ഞെത്തി മാല പൊട്ടിച്ചെടുക്കുകയായിരുന്നു.
മാല പിന്നീട് അങ്കമാലിയിലെ ഒരു സ്വര്‍ണ്ണക്കടയില്‍ വിറ്റുവെന്നും ബെസ്റ്റിന് പറഞ്ഞു. മാല ഇവിടെ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.