കടുത്തുരുത്തി: തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകന്റെ വിയോഗത്തില്‍ തകര്‍ന്നിരിക്കുകയാണ് ഞീഴൂര്‍ ഐ.എച്ച്.ആര്.ഡി. കോളേജിലെ വിദ്യാര്‍ത്ഥികള്‍. തലയോലപ്പറമ്പ് കാര്‍ത്തികയില്‍ അനന്ദു ഗോപി(29) വാഹനാപകടത്തിലാണ് മരിച്ചത്.
അനന്ദു ഇനിയൊരിക്കലും തിരിച്ചുവരാനാകില്ലാത്ത ലോകത്തേക്ക് മടങ്ങിയെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ കോളേജിലെ ഉറ്റവര്‍ക്കും ബന്ധുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും കഴിഞ്ഞിട്ടില്ല.
also read: സ്വര്‍ണവില കുത്തനെ താഴേക്ക്, ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍, ഇന്നത്തെ വില ഇങ്ങനെ
തിങ്കളാഴ്ച വൈകിയേ ക്ലാസ്സില്‍ വരൂ എന്ന് സഹപ്രവര്‍ത്തകനെ അനന്ദു വിളിച്ച് അറിയിച്ചിരുന്നു. എന്നാല്‍ കോളേജിലേക്ക് വരുന്നവഴി അപകടംപറ്റി എന്ന വിവരം കോളേജില്‍ അറിയുമ്പോഴും ചെറിയ പരിക്കുകള്‍ മാത്രമായിരിക്കും എന്നാവും സഹഅധ്യാപകരും വിദ്യാര്‍ഥികളും ആദ്യം വിചാരിച്ചത്.
also read: അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രതാനിര്‍ദേശം
അപകടവിവരം അറിഞ്ഞ് ആശുപത്രിയില്‍ ഓടിയെത്തിയ അധ്യാപകര്‍ക്ക് എന്നാല്‍ ജീവനറ്റ അനന്ദുവിന്റെ ശരീരമാണ് കാണാന്‍ കഴിഞ്ഞത്. ഇത് കണ്ട് പലരും വിങ്ങിപ്പൊട്ടുകയായിരുന്നു.
രണ്ട് വര്‍ഷം മാത്രമേ ആയുള്ളൂ കോളേജില്‍ അധ്യാപകനായി ചുമതലയേറ്റിട്ട്. ഫുട്ബോള്‍ കളിക്കാരനായ ഇദ്ദേഹം കുട്ടികളുടെ സ്പോര്‍ട്സ് മേഖലയിലെ കഴിവുകളെ വളര്‍ത്തിയെടുക്കുന്നതിന് എന്നും മുന്‍പന്തിയില്‍ തന്നെ ഉണ്ടായിരുന്നതായി പ്രിന്‍സിപ്പല്‍ വി.ടി. ശ്രീകല പറഞ്ഞു.