കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ താഴേക്ക്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരിക്കുകയാണ് സ്വര്‍ണ്ണവില.
80 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 37,600 രൂപയായി. ഇന്നലെ മൂന്ന് തവണയായി സ്വര്‍ണവില 560 രൂപയാണ് ഇടിഞ്ഞത്.
also read: സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് മുതല്‍, കൂടുതല്‍ വിവരങ്ങള്‍ അറിയാം
ഇന്ന് ഗ്രാമിന് പത്തുരൂപയാണ് കുറഞ്ഞത്. 4700 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 37,680 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 38,520ലേക്ക് 13ാം തിയ്യതി സ്വര്‍ണവില കുതിച്ചു.
എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്. എട്ടുദിവസത്തിനിടെ 920 രൂപയാണ് കുറഞ്ഞത്. വരും ദിവസങ്ങളിലും സ്വര്‍ണ്ണവില താഴുമെന്നാണ് വിലയിരുത്തല്‍.